KM Abhijit: കെഎം അഭിജിത്തിനും നജ്മിക്കും പ്രണയ സാഫല്യം; വിവാഹ ചിത്രങ്ങൾ

കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റും എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറിയുമായ കെഎം അഭിജിത്ത് വിവാഹിതനായി. കോഴിക്കോട് സ്വദേശി പി നജ്മിയാണ് വധു.

  • Aug 17, 2023, 15:18 PM IST

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

 
1 /5

കെഎം അഭിജിത്ത് വിവാഹിതനായി. കോഴിക്കോട് സ്വദേശി പി നജ്മിയാണ് വധു.  

2 /5

ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

3 /5

കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജ് പഠനകാലത്ത് അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളേജ് കാലത്തെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

4 /5

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ എംപി തുടങ്ങി നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. 

5 /5

2021ൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.

You May Like

Sponsored by Taboola