Shani Gochar: അടുത്ത വർഷം ഈ രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും, ലഭിക്കും വൻ ധനാഭിവൃദ്ധി

Shani RAshi Parivartan: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനായാണ് കണക്കാക്കുന്നത്. മാത്രമല്ല ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനിയുടെ സ്ഥാനത്തുണ്ടാകുന്ന ചെറിയ മാറ്റം പോലും 12 രാശികളേയും ബാധിക്കും. 2023 ജനുവരി 17 ന് ശനി കുംഭത്തിൽ പ്രവേശിക്കും. ശനിയുടെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് അശുഭകരവും മറ്റു ചിലർക്ക് ശുഭകരവുമായിരിക്കും. ശനിയുടെ സംക്രമണം ഏതൊക്കെ രാശികാഴ്ച്ച ഗുണമുണ്ടാക്കുന്നത് എന്ന് നോക്കാം.

 

  • Nov 09, 2022, 00:00 AM IST
1 /4

2023 ജനുവരി മുതൽ ചില രാശിക്കാർക്ക് ശനിയുടെ കോപത്തിൽ നിന്നും മോചനം ലഭിക്കും.  ജ്യോതിഷ പ്രകാരം 2023 ജനുവരി 17 ന് രാത്രി ശനി മകരം രാശിയിൽ നിന്നും കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് ദോഷങ്ങൾ അകറ്റും. അതായത് ഈ രാശിക്കാർ ശനിയുടെ ദോഷങ്ങളിൽ നിന്ന് മോചനം നേടുകയും പല പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യും.

2 /4

3 രാശിക്കാർക്ക് ആണ് ശനിയുടെ രാശിമാറ്റം കാരണം ഗുണം ചെയ്യുന്നത്.  തുലാം, മിഥുനം രാശിക്കാർക്ക് 2023 ജനുവരിയിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കുമ്പോൾ ശനിയുടെ കോപത്തിൽ നിന്നും ആശ്വാസം ലഭിക്കും. അതുപോലെ ധനു രാശിക്കാർക്ക് ഏഴര ശനി നീങ്ങും. ഈ ദോഷം നീങ്ങിയാലുടൻ ഈ മൂന്ന് രാശിക്കാർക്കും തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. വാൻ ധനലാഭമുനടക്കും. ബഹുമാനം വർദ്ധിക്കും. മൊത്തത്തിൽ ഈ സമയം അവർക്ക് വളരെ അനുകൂലമായിരിക്കും.  

3 /4

ശനി കുംഭ രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ 2023 ജനുവരി മുതൽ മീനരാശിക്കാർക്ക് ഏഴര ശനിയുടെ ആദ്യ ഘട്ടം ആരംഭിക്കും. ഇതുകൂടാതെ മകരം, കുംഭം രാശികളിലും ഏഴര ശനി ഉണ്ടാകും.

4 /4

അതേ സമയം കർക്കടക വൃശ്ചിക രാശിക്കാർക്ക് കണ്ടകശനി ആരംഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, ശനിയുടെ ദോഷഫലങ്ങൾ ഒഴിവാക്കാൻ ഈ ശനിയാഴ്ച ഉപായങ്ങൾ സ്വീകരിക്കുക. അതായത് ശനി ദേവന് എണ്ണ അർപ്പിക്കുക, ആൽ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുക, അശരണരെ സഹായിക്കുക.

You May Like

Sponsored by Taboola