കാടിന്റെ ഭംഗി ആസ്വദിച്ച് പുഴയുടെ നടുവിൽ മെഡിറ്റേഷൻ ചെയ്യുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലിയോണ ലിഷോയി. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
2012-ൽ റിലീസായ കലികാലം എന്ന ചിത്രത്തിലാണ് ലിയോണ അഭിനയ രംഗത്തേക്ക് എത്തിയത്.
സിനിമ-സീരിയൽ താരമായ നടൻ ലിഷോയുടെ മകളാണ് ലിയോണ. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് തന്നെ ലിയോണയും എത്തുകയായിരുന്നു.
ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലാണ് ലിയോണ ആദ്യമായി നായികയായി എത്തിയത്. 2016-ൽ ഇറങ്ങിയ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയാണ് ലിയോണയുടെ കരിയർ മാറ്റിമറിച്ചത്.