Liver Cleansing Fruits: കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ദിവസവും കഴിയ്ക്കാം ഈ പഴവര്‍ഗങ്ങള്‍

കരളിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അനിവാര്യമാണ്.  കരളിന്‍റെ ആരോഗ്യത്തിന് ചില പ്രത്യേക പഴങ്ങള്‍ ദിവസവും കഴിയ്ക്കുന്നത്  ഏറെ ഗുണകരമാണ്.   ഈ പഴങ്ങള്‍  നിങ്ങള്‍ക്ക് പല വിധത്തില്‍ ഗുണം ചെയ്യും.  ഏതൊക്കെ പഴങ്ങളാണ് ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തേണ്ടതെന്ന്  നോക്കാം.... 

Liver Cleansing Fruits: കരളിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അനിവാര്യമാണ്.  കരളിന്‍റെ ആരോഗ്യത്തിന് ചില പ്രത്യേക പഴങ്ങള്‍ ദിവസവും കഴിയ്ക്കുന്നത്  ഏറെ ഗുണകരമാണ്.   ഈ പഴങ്ങള്‍  നിങ്ങള്‍ക്ക് പല വിധത്തില്‍ ഗുണം ചെയ്യും.  ഏതൊക്കെ പഴങ്ങളാണ് ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തേണ്ടതെന്ന്  നോക്കാം.... 

 

1 /5

ബെറി പഴങ്ങള്‍  (Berries)  ബെറി പഴങ്ങളിൽ ആന്‍റി ഓക്‌സിഡന്‍റ്   പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പോളിഫിനോൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. ബെറി കഴിക്കുന്നത് രോഗപ്രതിരോധത്തിനും നല്ലതാണ്. കൂടാതെ, ശരീരഭാരം  കുറയ്ക്കാനും ബെറികള്‍ സഹായകമാണ്  

2 /5

ആപ്പിള്‍   (Apple)  ആപ്പിളിൽ ഇരുമ്പിന്‍റെ അംശം   ധാരാളം അടങ്ങിയിട്ടുണ്ട്.  കൂടാതെ, ഇതില്‍  പെക്റ്റിൻ  (Pectin) എന്നാ മൂലകം അടങ്ങിയിരിയ്ക്കുന്നു.  ഇത്  ദഹനവ്യവസ്ഥയ്ക്ക് ഏറെ സഹായകരമാണ്.  

3 /5

മുന്തിരി   (Grapes)  മുന്തിരി കഴിക്കുന്നത് കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കരൾ അണുബാധയെ ചെറുക്കാനും  മുന്തിരി കഴിയ്ക്കുന്നത് ഏറെ സഹായകരമാണ്.  മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍  കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു.

4 /5

നാരങ്ങ  (Lemon)  നാരങ്ങയിൽ വിറ്റാമിൻ സി  (Vitamn C) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.  കരളിനെ  Detoxify ചെയ്യുന്നതിനും സഹായിയ്ക്കും.   

5 /5

വാഴപ്പഴം (Banana)  വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. വാഴപ്പഴം ദഹനത്തിനും സഹായകമാണ്, അതിനാൽ, ആരോഗ്യ വിദഗ്ധര്‍ ഇത് കഴിക്കാൻ നിര്‍ദ്ദേശിക്കുന്നു. 

You May Like

Sponsored by Taboola