Jupiter Favorite Zodiac Sign: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ, ലഭിക്കും വൻ അഭിവൃദ്ധി!

Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവാണ് വ്യാഴം.  അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.

Devguru Brihaspati: ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് ദേവഗുരു. വ്യാഴത്തിന്റെ ചലനം മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്.

1 /4

ആരുടെ ജാതകത്തിലാണോ വ്യാഴം നീച അല്ലെങ്കിൽ  ദുർബലമായ സ്ഥാനത്ത് നിൽക്കുന്നത് അവർക്ക് ഒരു കാര്യത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ല.  ഇവർക്ക് വ്യാഴത്തിന്റെ കൃപ ലഭിക്കും. വ്യാഴം ബലഹീനതയുള്ളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം. ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കണം.

2 /4

വ്യാഴത്തെ ശക്തിപ്പെടുത്താൻ നിങ്ങൾ വ്യാഴ മന്ത്രം ചൊല്ലുക. കൂടാതെ കടലമാവ് കൊണ്ടുണ്ടാക്കിയ ലഡു വിതരണം ചെയ്യുന്നതും, തേൻ, മഞ്ഞ ധാന്യങ്ങൾ, മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പൂക്കൾ, മഞ്ഞൾ, പുസ്തകങ്ങൾ, പുഷ്പം, സ്വർണ്ണം എന്നിവയും ദാനം ചെയ്യാം.  

3 /4

ധനു (sagittarius): ധനു രാശിയുടെ അധിപനാണ് വ്യാഴം. ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. വ്യാഴ കൃപയാൽ ഇവർക്ക് എപ്പോഴും അവരുടെ ജോലിയിൽ വളരെയധികം മുന്നേറ്റവും ഉയർന്ന സ്ഥാനവും ലഭിക്കും.  ഇതോടൊപ്പം ഈ രാശിചക്രത്തിലെ ബിസിനസുകാർ ബിസിനസിലും മികച്ച വിജയം നേടും.

4 /4

മീനം (Pisces): വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് മീനം. വ്യാഴത്തിന്റെ അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടാകും. ഇക്കൂട്ടർ ഏതു ജോലിയിൽ ഏർപ്പെട്ടാലും അത് പൂർത്തിയാക്കുന്നതിൽ അവർ വിജയിക്കുന്നു. ഈ രാശിക്കാർ പ്രത്യേകിച്ചും ബിസിനസ്സിൽ വളരെയധികം ലാഭം നേടുന്നവരാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola