Weight loss Tips: പട്ടിണി കിടക്കേണ്ടാ...! ഒരാഴ്ച്ച കൊണ്ട് 2 കിലോ വരെ ഭാരം കുറയ്ക്കാം; ഇതാ ചില ടിപ്സ്

Tips to loss 2 kilogram Weight in a week: ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതഭാരവും പൊണ്ണത്തടിയും. ഇത് കുറയ്ക്കുന്നതിനായി വ്യായാമം മാത്രം പോര. ശരിയായ ഭക്ഷണക്രമവും ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് അമിതഭാരം കുറയ്ക്കാൻ സാധിക്കൂ. ഭാരം കുറയ്ക്കുക എന്നു പറഞ്ഞാൽ പട്ടിണി കിടക്കുക എന്നല്ല അർത്ഥം. 

  • Mar 30, 2024, 16:34 PM IST

ഇങ്ങനെ ചെയ്യുന്നതു കൊണ്ട് നിങ്ങൾക്ക് ഭാരം കുറയുകയില്ല എന്നു മാത്രമല്ല പല രോ​ഗങ്ങളും വരാനുള്ള സാധ്യതയും കൂടുന്നു. അതിനാൽ കൃത്യമായ സമയക്രമങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചു കൊണ്ട് ഭാരം കുറയക്കാം. അതിനുള്ള വഴികളാണിവിടെ നൽകിയിരിക്കുന്നത്. 

1 /7

ശരീരഭരം കുറയണമെങ്കിൽ പ്രധാനമായും മെറ്റബോളിസം വർദ്ധിക്കണം. അതിലൂടെ മാത്രമേ അധിക കലോറികൾ കത്തിച്ചു കളയുകയും അമിതവണ്ണം കുറയുകയും ചെയ്യുകയുള്ളൂ. ഇതിനായി ജീരകവും കറുവപ്പട്ടയും ചേർത്ത വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. 

2 /7

പഴങ്ങളിലും പച്ചക്കറികളിലും നാരുകളും, വിറ്റാമിനുകളും, ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്ഡ വളരെ സഹായകരമാണ്. സീസണലായി ലഭിക്കുന്ന പച്ചക്കറികളും ‍ഡയറ്റിൽ ഉൾപ്പെടുത്തൂ.   

3 /7

ശരീരഭാരം കുറയണമെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കൃത്യമായ അളവിൽ പ്രോട്ടീൻ എത്തേണ്ടത് വളരെ പ്രധാനമാണ്. അതിന് നിങ്ങളൊരു നോൺവെജ് പ്രേമിയാണെങ്കിൽ മുട്ട ഉൾപ്പെടുത്താം. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട.  

4 /7

ധാന്യങ്ങൾ അടങ്ങിയ ഭക്ഷണത്തിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലുമാണ്. മാത്രമല്ല ഇവയിൽ പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.   

5 /7

ആരോ​ഗ്യകരമായ ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ഡ്രൈ ഫ്രൂട്ട്സ്. ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായകരമാണ്. ഇതിനൊപ്പം ബദാം, കശുവണ്ടി മുതലായവ വെള്ളത്തിൽ കുതിർത്ത് വെച്ച് കഴിക്കുന്നതും വളരെ നല്ലതാണ്. 

6 /7

ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലൊരു ഭക്ഷണമാണ് സ്പ്രൗട്ട്സ് അഥവാ മുളപ്പിച്ച ധാന്യങ്ങൾ. എന്നാൽ അവയും പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം.   

7 /7

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. 

You May Like

Sponsored by Taboola