Shani Uday 2023: ശനിയുടെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും; ലഭിക്കും വൻ പുരോഗതിയും അടിപൊളി ജോലിയും!

Shani Uday 2023:  മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.

Satrun Rise 2023: കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന നീതിയുടെ ദേവനാണ് ശനി എന്നാണ് പറയപ്പെടുന്നത്. ശനി മാർച്ച് 6 ന് സ്വരാശിയായ കുംഭത്തിൽ ഉദിച്ചു. 

1 /7

30 വർഷത്തിന് ശേഷം ശനി സ്വരാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇത് വളരെ നല്ല ഫലങ്ങൾ ചില രാശിക്കാർക്ക് നൽകും.  സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളും കുംഭത്തിലുണ്ട്. 

2 /7

ഇടവം (Taurus): ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും.  ഇവർക്ക് നിക്ഷേപത്തിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും.    

3 /7

കർക്കടകം (Cancer): ശനിയുടെ ഉദയം കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും.  ഇവരുടെ മുടങ്ങിക്കിടന്ന പണികൾ പൂർത്തീകരിക്കും. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് പ്രത്യേക അവസരം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം കൊയ്യാനുള്ള സമയമാണിത്. നിങ്ങളുടെ പ്രവൃത്തി അംഗീകരിക്കപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യും.   

4 /7

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഉദയം അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനാകും. എന്നാൽ അനാവശ്യമായി പണം ചിലവഴിക്കരുത്. ബിസിനസ്സിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭമുണ്ടാകും.

5 /7

കന്നി (Virgo): ശനിയുടെ ഉദയം കന്നിരാശിക്കാർക്ക് തൊഴിൽ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ചില ആളുകളെ കണ്ടുമുട്ടുന്നത് ഇവർക്ക് ഭാവിയിൽ വലിയ നേട്ടം നൽകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും.

6 /7

ധനു (Sagittarius): ജോലി ചെയ്യുന്നവരുടെ ജോലിയിൽ മേലധികാരിയുടെ മതിപ്പുണ്ടാകും. തൊഴിൽ തേടിയുള്ള അന്വേഷണം പൂർത്തിയാകും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും.

7 /7

മീനം (Pisces): ശനിയുടെ ഉദയം മീന രാശിക്കാർക്ക് പുതിയതും ഗുണകരവുമായ ബന്ധങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola