Madhuri Dixit: പ്രായത്തെ വെല്ലുന്ന സൗന്ദര്യം; എലഗന്റ്‌ ലുക്കിൽ മാധുരി

ഇന്ത്യൻ യുവത്വത്തിന്റെ സ്വപ്ന റാണിയും ബോളിവുഡിലെ സൂപ്പർനായികയുമായിരുന്നു മാധുരി ദീക്ഷിത്.

Madhuri Dixit Latest Photos: ഫാഷനിസ്റ്റുകൾക്കിടയിൽ ഇപ്പോഴും താരമാണ് മാധുരി ദീക്ഷിത്. 56-ാം വയസ്സിലും സ്‌റ്റൈലിൽ നമ്പർ വണ്ണാണ് താരം.

1 /7

1984 ൽ പുറത്തിറങ്ങിയ അബോധ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1988-ൽ തേസാബ് എന്ന ചിത്രം കരിയർ ബ്രേക്ക് നൽകി.

2 /7

രാം ലഖൻ , (1989), പരിന്ത (1989), ത്രിദേവ് (1989), കിഷൻ കനൈയ്യ (1990) തുടങ്ങിയ മാധുരിയുടെ ചിത്രങ്ങൾ  വൻ വിജയമായിരുന്നു. 1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ -മികച്ച നടിക്കുള്ള പുരസ്‌കാരം നേടികൊടുത്തു.

3 /7

2008ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി മാധുരിയെ ആദരിച്ചു.

4 /7

സോഷ്യൽ മീഡിയയിൽ സജീവമായ മാധുരി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

5 /7

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച അതിമനോഹരമായ സാരി ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

6 /7

പോൽക്ക ഡോട്ട് പ്രിന്റിലുള്ള പച്ച സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത്. 

7 /7

ബൺ ഹെയർ സ്റ്റൈലിൽ എലഗന്റ് ലുക്കിലുള്ള മാധുരി, വെള്ളക്കല്ല് പതിപ്പിച്ച കമ്മലും മാലയും മോതിരവും അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

You May Like

Sponsored by Taboola