Jupiter Rise 2023: വ്യാഴത്തിന്റെ ഉദയത്തിലൂടെ മഹാധനയോഗം സൃഷ്ടിച്ചിരിക്കുകയാണ്. വ്യാഴം 12 വർഷത്തിനു ശേഷം മേട രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ഭാഗ്യമുള്ളതായിരിക്കും.
Guru Uday 2023 effects: ജ്യോതിഷ പ്രകാരം വ്യാഴം ഒരു വർഷത്തിനുള്ളിലാണ് രാശിമാറ്റം നടത്തുന്നത്. ഈ രീതിയിൽ 12 രാശിചക്രങ്ങളുടെ ചക്രം പൂർത്തിയാക്കാൻ 12 വർഷമെടുക്കും.
ഏപ്രിൽ 22 ന് ദേവഗുരു എന്നറിയപ്പെടുന്ന ബൃഹസ്പതി ഒരു രാശിചക്രം പൂർത്തിയാക്കി 12 വർഷത്തിന് ശേഷം മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രാശി പരിവർത്തനം ചെയ്യുന്നതിന് മുൻപ് വ്യാഴം അസ്തമിച്ചിരുന്നു. വ്യാഴം സംക്രമിച്ച ശേഷം ഏപ്രിൽ 27 ന് ഉദിച്ചിരിക്കുകയാണ്. ഇതുമൂലം വിവാഹം തുടങ്ങിയ മംഗള കർമ്മങ്ങൾ വീണ്ടും ആരംഭിച്ചു. ഇത് കൂടാതെ മേടത്തിൽ ഗുരു ഉദയം മഹാധനയോഗം സൃഷ്ടിച്ചു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാനും സമ്പന്നനാകാനും ഈ മഹാധനയോഗം വളരെ നല്ലതാണ്. ഗുരുവിന്റെ ഉദയത്തോടെ ഏത് രാശിക്കാർക്കാണ് ഭാഗ്യം തെളിയാൻ പോകുന്നതെന്ന് നോക്കാം...
മേടം (Aries): വ്യാഴം സംക്രമിക്കുമ്പോഴും മേട രാശിയിൽ വ്യാഴം ഉദിക്കുമ്പോഴും രൂപപ്പെടുന്ന മഹാധനയോഗം ഈ രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഇവർക്ക് ഈ സമയം ധാരാളം പണം ലഭിക്കും. കരിയറിൽ പുരോഗതി, വരുമാന വർദ്ധനവ് എന്നിവയ്ക്ക് ശക്തമായ സാധ്യത. നിങ്ങൾക്ക് ആവശ്യമുള്ള സ്ഥാനമോ ഉത്തരവാദിത്തമോ ലഭിക്കും. ബിസിനസ്സിൽ വിജയം നേടാൻ കഴിയും. സാമ്പത്തിക തലത്തിൽ ശക്തരായിരിക്കും. ഉയർന്ന സ്ഥാനമുള്ളവരുമായി സമ്പർക്കം പുലർത്തും. ജീവിത പങ്കാളിയിൽ നിന്നും പിന്തുണ ലഭിക്കും.
കർക്കടകം (Cancer): മഹാധനരാജയോഗം കർക്കടക രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇവർക്ക് എല്ലാ ജോലികളിലും ഭാഗ്യം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, ശമ്പളത്തിൽ വർദ്ധനവ് എന്നിവ ഉണ്ടാകാം. കൈയിൽ പണം കിട്ടിയതിന്റെ സന്തോഷം അനുഭവപ്പെടും. ബിസിനസിൽ ധനലാഭം ഉണ്ടാകും. ഒരു വലിയ ഡീൽ ഉറപ്പിക്കും, ആരോഗ്യം ശ്രദ്ധിക്കുക.
ധനു (Sagittarius): ധനു രാശിക്കാർക്ക് മഹാധനരാജയോഗം അനുഗ്രഹം പോലെയാണ്. ഈ സമയം ഇവർക്ക് ദീർഘനാളത്തെ പ്രശ്‌നങ്ങൾക്ക് ആശ്വാസം ലഭിക്കും. വരുമാനം വർദ്ധിക്കും. സന്താനങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. പുതിയ കാര്യങ്ങൾ പഠിക്കുകയും അവയിൽ നിന്ന് ലാഭം നേടുകയും ചെയ്യും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം കണ്ടെത്താനാകും. വീടോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)