Tea: മിക്ക വീടുകളിലും ചായ ഉണ്ടാക്കുന്നത് അപകടകരമായി; ഈ തെറ്റ് ചെയ്യരുത്!

ഒട്ടുമിക്ക വീടുകളിലും ദിവസം ആരംഭിക്കുന്നത് ചായ ഉണ്ടാക്കിയും കുടുംബാം​ഗങ്ങൾ അത് ആസ്വദിച്ച് കുടിച്ചുമൊക്കെയായിരിക്കും. കട്ടൻ ചായ മുതൽ പാൽ ചായ വരെയുള്ള വെറൈറ്റി ചായകൾ ഇന്ന് ലഭ്യമാണ്. 

 

How to make tea: ഇന്നും ചായ പ്രേമികളുടെ എണ്ണത്തിൽ കുറവില്ലെങ്കിലും ചായ ശരിയായ രീതിയിൽ ഉണ്ടാക്കിയില്ലെങ്കിൽ ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. 

1 /6

ചായപ്പൊടി വെള്ളത്തിലിട്ട് തിളപ്പിക്കുക എന്നതാണ് പലരും സാധാരണയായി ചെയ്യുന്നത്. ചായ കൂടുതൽ സമയം തിളപ്പിക്കുന്തോറും അതിൻ്റെ രുചി വർദ്ധിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ചിലർ ചായപ്പൊടി പാലിനൊപ്പം തിളപ്പിക്കും. എന്നാൽ, ഈ ശീലങ്ങൾ എത്ര അപകടകരമാണെന്ന് ആർക്കും അറിയില്ല.   

2 /6

ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചായ ഫലപ്രദമാണ്. ചായപ്പൊടിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കൂടുതൽ തവണ തിളപ്പിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.   

3 /6

അമിതമായി തിളപ്പിച്ചാൽ ചായയിലെ പോഷകങ്ങൾ കുറയുകയും അസിഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും.   

4 /6

ചായ ശരിയായ രീതിയിൽ ഉണ്ടാക്കിയാൽ, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അത് ഗുണം ചെയ്യും. ചായ എങ്ങനെ ശരിയായ രീതിയിൽ ഉണ്ടാക്കാമെന്ന് നോക്കാം.   

5 /6

ചായ ഉണ്ടാക്കാൻ ആദ്യം വെള്ളം തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക. ചായപ്പൊടി ചൂടുവെള്ളത്തിൽ കലർത്തി 3 - 4 മിനിറ്റ് അടച്ചു വെയ്ക്കുക. ഇനി ഇതിലേയ്ക്ക് കുറച്ച് പാലും നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ മധുരവും ചേർത്ത് കുടിക്കാം. 

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola