Malaika Arora Troll: ഇക്കാര്യത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ മാത്രമല്ല സഹതാരങ്ങളും മലൈക അറോറയെ കളിയാക്കാറുണ്ട്

Malaika Arora Walking Style: മലൈക അറോറ എത്രത്തോളം പോപ്പുലർ ആണോ അത്രത്തോളം തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരിടേണ്ടി വരാറുണ്ട്.. ഇപ്പോഴിതാ മലൈകയുടെ നടത്തത്തിന്റെ ശൈലിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 

1 /6

മലൈക അറോറ വളരെക്കാലമായി ഒരു സിനിമയിൽ അഭിനയിക്കുകയോ ഒന്നും ചെയ്തിട്ടില്ലയെങ്കിലും മലൈക എങ്ങോട്ട് തിരിഞ്ഞാലും ക്യാമറ അവരുടെ പിന്നാലെയാണ്. കാരണം മലൈകയുടെ വ്യക്തിത്വം അത്തരത്തിലുള്ളതാണ് അവർ ഒന്നും ചെയ്തില്ലായെങ്കിലും അവരുടെ പിന്നാലെ ആയിരം കണ്ണുകൾ ഉണ്ടാകും. ശരിക്കും പറഞ്ഞാൽ ബോളിവുഡിലെ സ്‌റ്റൈൽ ദേവിയാണ് മലൈക.   

2 /6

മലൈക എത്ര ആളുകളുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ടോ അത്രയ്ക്കും സോഷ്യൽ മീഡിയയിൽ നിന്നും ട്രോളുകളും നേരിടേണ്ടി വരാറുണ്ട്.  ചിലപ്പോൾ അവരുടെ പൗണ്ടിങ് സ്റ്റൈലിൽ ആയിരിക്കും ചിലപ്പോൾ നടപ്പിലായിരിക്കും ചർച്ചാ വിഷയമാകുന്നത്.  ഇപ്പോഴിതാ മലൈക തന്റേതായ ശൈലിയുടെ പേരിൽ വീണ്ടും ട്രോളിന് ഇരയായിരിക്കുകയാണ്.    

3 /6

ഇത് ആദ്യമായല്ല മലൈക ട്രോളിന് ഇരയാകുന്നത്.  അവരുടെ സ്വന്തം ശൈലി കൊണ്ടുതന്നെ അവർക്ക് പലവിധ ട്രോളും നേരിടേണ്ടി വന്നിട്ടുണ്ട്.  എന്നാൽ അതിശയകരമായ കാര്യം എന്നുപറയുന്നത് മറ്റൊന്നുമല്ല സോഷ്യൽ മീഡിയ മാത്രമല്ല സഹതാരങ്ങളും അവരുടെ  നീക്കങ്ങളെയും, വെള്ളം കുടിക്കുന്ന ശൈലിയേയും കളിയാക്കാറുണ്ട്.

4 /6

വളരെക്കാലം മുമ്പ് ഇന്ത്യ ബെസ്റ്റ് ഡാൻസർ പ്രോഗ്രാമിന്റെ പ്രൊമോഷനായി മലൈക കപിൽ ശർമ്മ ഷോയിൽ എത്തിയപ്പോൾ ഇവിടെയും എല്ലാവരും കളിയാക്കിയിരുന്നു. കൊറിയോഗ്രാഫർ ഗീതാ കപൂർ മുതൽ ഭാരതി സിംഗ് വരെയുള്ളവർ മലൈകയുടെ നടപ്പിനേയും ജിം ലുക്കിനേയും കളിയാക്കി.

5 /6

എന്തൊക്കെയാണെങ്കിലും മലൈകയും ഇതിനെ ഒരു തമാശയായി മാത്രമേ എടുക്കുന്നുള്ളു കേട്ടോ.  സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് ആളുകൾ എന്താണ് പറയുന്നതെന്ന് താരം കാര്യമാക്കാറുമില്ല.  മാത്രമല്ല ഇതിനെയൊക്കെ കൈകാര്യം ചെയ്യാൻ താരം പഠിക്കുകയും ചെയ്തു. 

6 /6

ശരിക്കും പറഞ്ഞാൽ മലൈക അറോറയെ ട്രോളുന്നവരേക്കാൾ  കൂടുതൽ ആളുകൾ അവരുടെ ശൈലിയെ ഇഷ്ടപ്പെടുന്നവരാണ് എന്നതാണ് മറ്റൊരു സത്യം. അതുതന്നെയാണ് മലൈകയുടെ ജനപ്രീതി ഒരു മുൻനിര ബോളിവുഡ് നടിയേക്കാളും കുറയാത്തതിന്റെ കാരണം.

You May Like

Sponsored by Taboola