ഇറ്റലിയിൽ അവധിക്കാലം ആസ്വദിച്ച് മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം

ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി മാളവിക മോഹനൻ. ആദ്യ സിനിമ വലിയ രീതിയിൽ പരാജയപ്പെടുകയും 2 വർഷത്തോളം പുതിയ അവസരങ്ങൾ താരത്തിന് ലഭിക്കാതെ ഇരിക്കുകയും ചെയ്തിരുന്നു

1 /6

പിന്നീട് ആസിഫ് അലിക്ക് ഒപ്പം നിർണായകം എന്ന സിനിമയിൽ അഭിനയിച്ചു.  സിനിമയ്ക്ക് വലിയ അഭിപ്രായം ലഭിച്ചെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. 

2 /6

അതിന് ശേഷം ഒരു കന്നഡ ചിത്രത്തിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചെങ്കിലും മികച്ച വേഷങ്ങൾ മാളവികയെ തേടിയെത്തിയിരുന്നില്ല. മമ്മൂട്ടി നായകനായ “ദി ഗ്രേറ്റ് ഫാദർ” എന്ന സിനിമയിൽ ഒരു പൊലീസ് ഓഫീസറുടെ റോളിൽ മാളവിക പിന്നീട് അഭിനയിച്ചു.

3 /6

അതിന് ശേഷം മാളവിക തമിഴിലേക്ക് പോവുകയും കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുകയും ചെയ്തു. പേട്ടയിലൂടെയാണ് തമിഴിലേക്ക് മാളവിക എത്തുന്നതെങ്കിലും വിജയ്യുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ച ശേഷമാണ് തെന്നിന്ത്യയിൽ ഒട്ടാകെ മാളവിക അറിയപ്പെട്ടത്. 

4 /6

ധനുഷിന് ഒപ്പമുള്ള മാരനാണ് മാളവികയുടെ അവസാന റിലീസ് ചിത്രം.  തെന്നിന്ത്യയിൽ ഒരു ഗ്ലാമറസ് താരമായിട്ടാണ് ആരാധകർ മാളവികയെ കാണുന്നത്. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ് മാളവിക. 

5 /6

ഇപ്പോഴിതാ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള നൽകി ഇറ്റലിയിലേക്ക് യാത്ര പോയിരിക്കുകയാണ് മാളവിക. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. 

6 /6

You May Like

Sponsored by Taboola