Shukra Gochar 2023: ഫെബ്രുവരിയിൽ ശുക്രൻ രാശി മാറുന്നതിലൂടെ മാളവ്യ രാജയോഗം രൂപപ്പെടും. ഈ 3 രാശിക്കാർക്ക് അത്യുത്തമമായിരിക്കും.
Shukra Gochar in February: ജ്യോതിഷത്തിൽ ഓരോ രാശിയുടെ മാറ്റവും ഗ്രഹങ്ങളുടെ ചലനങ്ങളും വളരെ പ്രധാനമാണ്. ഒരു ഗ്രഹം അതിന്റെ ചലനം മാറ്റുമ്പോഴോ, രാശിമാറ്റുമ്പോഴോ അത് എല്ലാ രാശികളേയും ബാധിക്കും. ഈ പ്രഭാവം ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും. ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ചിലപ്പോൾ ശുഭ-അശുഭ യോഗങ്ങളും രൂപപ്പെടാറുണ്ട്.
ശുക്രൻ ഫെബ്രുവരി 15 ന് മീനരാശിയിലേക്ക് പ്രവേശിക്കും. ശാരീരികവും സന്തോഷവും ആഡംബരവും നൽകുന്ന ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്റെ ഈ സംക്രമണം സൃഷ്‌ടിക്കും മാളവ്യ രാജയോഗം . അത് ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.
ഇടവം: ഇടവ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് മാളവ്യരാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ യോഗം വളരെ ശുഭകരമായിരിക്കും. ഈ കാലയളവിൽ ഈ രാശിക്കാർ രാജാക്കന്മാരെപ്പോലെ ജീവിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ലാഭത്തിന് സാധ്യത. തൊഴിൽരംഗത്ത് പുരോഗതി.
കർക്കിടകം: കർക്കടക രാശിക്കാർക്ക് ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന മാളവ്യരാജയോഗം നല്ലതാണ്. ഈ രാശിക്കാരുടെ ഒൻപതാം ഭാവത്തിലാണ് യോഗമുണ്ടാകാൻ പോകുന്നത്. ഇത് ഭാഗ്യത്തിന്റെയും വിദേശ യോഗത്തിന്റെയും ഭവനമാണ്. ഈഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും നടക്കും. തൊഴിൽരംഗത്ത് പുരോഗതി, വിദേശപഠനമെന്ന സ്വപ്നം സഫലമാകും.
മീനം: മാളവ്യ രാജയോഗം മീനരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.ഈ രാശിയുടെ ലഗ്നഭാവത്തിലൂടെയാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും, പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ ഫലപ്രദമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)