Malavya Rajayoga 2023: മാളവ്യയോഗത്താൽ ഈ 4 രാശിക്കാർക്ക് ലഭിക്കും ശുക്രദശ; ലഭിക്കും തൊഴിൽ നേട്ടവും വൻ ധനലാഭവും

Venu Transit: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത്  രാശിചക്രം മാറുന്നു അതിനെ ഗ്രഹ സംക്രമണം എന്നാണ് പറയുന്നത്.  ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ പല ഗ്രഹങ്ങളുടെ സഖ്യം രൂപപ്പെടുകയും വിവിധ തരത്തിലുള്ള യോഗങ്ങള്‍ രൂപപ്പെടുകയും ചെയ്യും.

Shukra Gochar 2023: വിവിധ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം വിവിധ രാജയോഗങ്ങള്‍ രൂപപ്പെടുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുന്നു.  ഇതിനിടെ സമ്പത്തും മഹത്വവും നല്‍കുന്ന ശുക്രന്‍ ഏപ്രില്‍ 6 ന് സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിച്ചു. 

1 /5

മാളവ്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ശുഭകരമായ ഒരു യോഗമാണിത്.  ഇതിന്റെ ഗുണങ്ങള്‍ ചില രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും.  ഈ 4 രാശിക്കാര്‍ക്ക് ഈ സമയം ധാരാളം നേട്ടങ്ങള്‍ നൽകും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.  

2 /5

വൃശ്ചികം (Scorpio): മാളവ്യ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും.  ഈ സമയത്ത് പെട്ടെന്നുള്ള ധനലാഭം, യാത്രകളില്‍ വിജയം, ബഹുമാനം വര്‍ദ്ധിക്കല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. വ്യവസായികള്‍ക്ക് ഈ സമയം അനുകൂലമാണ്. ആരോഗ്യവും മെച്ചപ്പെടും. സഹോദരന്മാരുടെ പൂര്‍ണ സഹകരണം ലഭിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കും.

3 /5

ഇടവം (Taurus):  മാളവ്യ രാജയോഗത്തിലൂടെ ഇടവ രാശിക്കാരുടെ ജീവിതത്തില്‍ വൻ ഗുണങ്ങൾ ഉണ്ടാകും.  കുടുംബത്തില്‍ സന്തോഷത്തിനും പ്രശസ്തിക്കും ധാരളം അവസരമുണ്ടാകും. ഈ സമയം ഇവർക്ക് പങ്കാളിയുടെ പിന്തുണ ലഭിക്കും. പ്രശസ്തരും ആദരണീയരുമായ ആളുകളുമായി സമ്പര്‍ക്കം പുലർത്താൻ കഴിയും. അതിലൂടെ നേട്ടങ്ങള്‍ക്കും സാധ്യത. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും,  ബിസിനസ് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് പുതിയ നേട്ടങ്ങള്‍ ലഭിക്കും. ഇതോടൊപ്പം വരുമാനം വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്.

4 /5

കുംഭം (Aquarius):  കുംഭം രാശിയുടെ നാലാം ഭാവത്തിലാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്.  ഇത് സുഖ സൗകര്യങ്ങളുടെയും വാഹനങ്ങളുടെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്.  വാഹനം വാങ്ങാന്‍ അനുകൂല സമയമാണിത്.  വീട്, ഫ്‌ളാറ്റ്, ഫര്‍ണിച്ചര്‍ മുതലായവ വാങ്ങുന്നതിനുള്ള എല്ലാ സാധ്യതകളും ഈ സമയം നിങ്ങള്‍ക്ക് കൈവരും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.

5 /5

ചിങ്ങം (Leo):  ചിങ്ങം രാശിക്കാര്‍ക്ക് മാളവ്യ രാജയോഗത്തിലൂടെ ധാരാളം ഫലങ്ങൾ ലഭിക്കും.  ഈ സമയത്ത് ഇവർക്ക് ജോലിസ്ഥലത്തും ബിസിനസ്സിലും നല്ല പുരോഗതിയുണ്ടാകും. പുതിയ ജോലി നേടാനും സാധ്യതയുണ്ട്. തൊഴിലില്ലാത്തവര്‍ക്ക് ഈ സമയത്ത് തൊഴില്‍ ലഭിക്കും. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.  ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പുരോഗതിക്കുള്ള പുതിയ അവസരങ്ങളും കൈവരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola