ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി ഡേറ്റ് നൽകിയിരിക്കുന്നത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ജിയോ ബേബിക്കാണ്. ചിത്രത്തിൽ തമിഴ് താരം ജ്യോതിക നായികയായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഒക്ടോബർ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കൊച്ചിയിലും തൊടുപ്പുഴയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുക
ഇപ്പോൾ വീണ്ടും ജിയോ ബേബി സിനിമയുടെ ചർച്ചകൾ സജീവമാകുകയാണ് സോഷ്യൽ മീഡിയയിൽ. റോഷാക്കിന്റെ വിജയം ആഘോഷിക്കാൻ മമ്മൂട്ടി അബുദാബിയിൽ എത്തിയ ലുക്കാണ് വീണ്ടും ചർച്ചയാകാനുള്ള ആധാരം.
കട്ടി മീശയും ആ കണ്ണാടിയും കണ്ടപ്പോൾ അടുത്തിടെ മമ്മൂട്ടിയുടെ ചിത്രീകരണം കഴിഞ്ഞ മൂന്ന സിനിമകളിൽ നിന്നും വ്യത്യസ്തമാണ്.
മമ്മൂട്ടിയുടെ കണ്ണാടിക്കും വേറെ ഒരു കഥയുണ്ട്. ബാറോസിന്റെ പൂജ ദിവസം മമ്മൂട്ടി വെച്ചിരുന്ന കണ്ണാടി താരം പണ്ട് മോഹൻലാലിന്റെ കല്യാണ സമയത്ത് വെച്ച കണ്ണടയായിരുന്നു. ഇത് അടുത്തിടെയാണ് താരം അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.
നിറസദ്ദസ്സോടെ റോഷാക്ക് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. നിസാം ബഷീർ ഒരിക്കിയ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ ബിന്ദു പണിക്കർ, ജഗദീഷ്, ഗ്രേസ് ആന്റണി, ഷറഫൂദ്ദീൻ, കോട്ടയം നസീർ, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.