Anupama Parameshwaran: അൽഫോൻസ് പുത്രന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ.
പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് മൂന്ന് പുതുമുഖ നായികമാരെയാണ് ലഭിച്ചത്. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ നിവിൻ പൊളി നായകനായപ്പോൾ അതിൽ നായികമാരായി അഭിനയിച്ചത് മൂന്ന് പുതുമുഖ നടിമാരായിരുന്നു. അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റിയൻ എന്നിവരായിരുന്നു നായികമാരായി തിളങ്ങിയത്.