Mammootty|ക്യാമറാമാനായി മമ്മൂട്ടി, മോഡലായി പോസ് ചെയ്ത് ആന്റോ ജോസഫ്

'ഏജൻറ്' എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹംഗറിയിൽ എത്തിയതാണ് മമ്മൂട്ടി.

മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയോടുള്ള താല്പര്യം പലർക്കും അറിയാവുന്ന കാര്യമാണ്. പുതിയ ക്യാമറകൾ ഇറങ്ങുമ്പോൾ അത് വാങ്ങുന്ന ആദ്യ വ്യക്തികളിലൊരാൾ മമ്മൂട്ടിയായിരിക്കും. പല താരങ്ങളും മമ്മൂട്ടിയുടെ ക്യാമറ കണ്ണിലൂടെ പതിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഹംഗറിയയിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ക്യാമറാമാനായി മമ്മൂട്ടിയും മോഡലായി പോസ് ചെയ്യുന്ന നിർമ്മാതാവ് ആന്റോ ജോസഫിനെയും ചിത്രങ്ങളിൽ കാണാം. ആന്റോ ജോസഫ് തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചതും. 'ഏജൻറ്' എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹംഗറിയിൽ എത്തിയതാണ് മമ്മൂട്ടി. പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി പകർത്തിയ മഞ്ജു വാര്യ‌രുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola