Mars Transit 2023: ചൊവ്വ ചിങ്ങം രാശിയിൽ; ഈ സമയം നിക്ഷേപത്തിന് അനുകൂലം, ഇരട്ടി ലാഭം നേടാം

ജൂലൈ 1നാണ് ചൊവ്വ ​ഗ്രഹം ചിങ്ങം രാശിയിൽ പ്രവേശിച്ചത്. ഓഗസ്റ്റ് 17 വരെ ഇതേ രാശിയിൽ തുടരുന്ന ചൊവ്വ മൂന്ന് രാശികൾക്ക് അത്യപൂർവമായ നേട്ടങ്ങൽ നൽകുന്നു. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

1 /3

മിഥുനം - ഈ സമയം മിഥുനം രാശിക്കാർക്ക് ധൈര്യം കൂടും. റിയൽ എസ്റ്റേറ്റ്, വസ്തുവകകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ പിതാവിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.

2 /3

ധനു - ബിസിനസ്, വാണിജ്യം എന്നിവയുമായി ബന്ധപ്പെട്ട ധനു രാശിക്കാർക്ക് ഇത് അനുകൂല കാലമാണ്. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം പരിഹരിക്കും. വാഹനത്തിലോ വസ്തുവിലോ നിക്ഷേപിക്കാൻ അനുകൂലസമയമാണ്.

3 /3

മീനം - ഉദ്യോഗത്തിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. വിദേശയാത്രയ്ക്കുള്ള അവസരങ്ങൾ ലഭിക്കും. ആത്മവിശ്വാസം കൂടും. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola