Mangal Shani Yuti: ചൊവ്വ-ശനി സംയോഗം സൃഷ്ടിക്കും ശഡാഷ്ടകയോഗം; ജൂലൈ 1 വരെ ഈരാശിക്കാർ സൂക്ഷിക്കുക!

Shadashtak Yoga: ജ്യോതിഷത്തില്‍ ചൊവ്വയെ അഗ്‌നിയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  മെയ് 10ന് കര്‍ക്കടകത്തിലേക്ക് ചൊവ്വ പ്രവേശിക്കും ഇത് ജൂലൈ 1 വരെ അവിടെ തുടരും.

Mangal Shani Yuti: ഗ്രഹമാറ്റത്തോടൊപ്പം മറ്റു ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ പല പ്രധാന യോഗങ്ങളും രാജയോഗങ്ങളും ഉണ്ടാകും. ശനിയുമായി ചൊവ്വയുടെ സംയോഗം മൂലം മെയ് 10 മുതല്‍ ജൂലൈ 1 വരെ ശഡാഷ്ടകയോഗം സൃഷ്ടിക്കും.

1 /4

ഗ്രഹമാറ്റത്തോടൊപ്പം മറ്റു ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ പല പ്രധാന യോഗങ്ങളും രാജയോഗങ്ങളും ഉണ്ടാകും. ശനിയുമായി ചൊവ്വയുടെ സംയോഗം മൂലം മെയ് 10 മുതല്‍ ജൂലൈ 1 വരെ ശഡാഷ്ടകയോഗം സൃഷ്ടിക്കും. ഈ യോഗം 3 രാശിക്കാര്‍ക്ക് വളരെയേറെ പ്രശ്‌നങ്ങള്‍ നൽകും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് അറിയാം...

2 /4

മിഥുനം (Gemni): ഈ രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം ധനത്തിന്റെ ഭവനത്തിലായിരിക്കും. ചൊവ്വയുടെ ഈ സംക്രമണത്തിലൂടെ നിങ്ങളുടെ ദേഷ്യം വർധിക്കും. സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് വര്‍ധിക്കും. ഈ സമയത്ത് നിങ്ങള്‍ കോടതി കേസില്‍ അകപ്പെട്ടേക്കാം.  പണം നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം, വാഹനം ശ്രദ്ധയോടെ ഓടിക്കുക.  

3 /4

ചിങ്ങം (Leo): ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലായിരിക്കും.  ഇതിലൂടെ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും, അനാവശ്യ യാത്ര ചെയ്യേണ്ടി വന്നേക്കാം, മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെ കുറിച്ചും നിങ്ങള്‍ ആശങ്കാകുലരാകും. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് അനാവശ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ബിസിനസുകാര്‍ ഈ സമയം വളരെയധികം ശ്രദ്ധിക്കുക.

4 /4

ധനു (Sagittarus): ഈ രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ഇത് അത്ര  ശുഭകരമല്ല. ഈ സംക്രമണത്തിന്റെ പ്രഭാവം മൂലം നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, രക്തസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകും,  മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ മരുമക്കളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുക. നിങ്ങളുടെ ഭാര്യയുമായി ഒരു തരത്തിലുള്ള തര്‍ക്കത്തിലും ഏര്‍പ്പെടരുത്. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പണം വിവേകത്തോടെ നിക്ഷേപിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola