Manjima Mohan-Gautham Karthik മൂന്ന് വർഷമായി മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും തമ്മിൽ പ്രണയത്തിലായിരുന്നു
ഗോസിപ്പുകൾക്കും അഭ്യുഹങ്ങൾക്കെല്ലാം വിരാമമിട്ട നടി മഞ്ജിമ മോഹൻ തന്റെ പ്രണയം വെളിപ്പെടുത്തി. തമിഴ് യുവതാരം ഗൗതം കാർത്തിക്കുമായി നടി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മലയാളിയായ തെന്നിന്ത്യൻ താരം പ്രണയം തുറന്ന് പറഞ്ഞത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവക്കുകയും ചെയ്തു.
ബാലതാരമായിട്ടാണ് മഞ്ജിമ മലയാള സിനിമയിലേക്കെത്തുന്നത്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ്. പിന്നീട് വിനീത് ശ്രീനിവാസൻ-ജി പ്രജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ വടക്കൻ സെൽഫിയിലൂടെ നായികയായി എത്തുകയായിരുന്നു. ഗൗതം മേനോന്റെ അച്ചം യെൻബദു മടമയ്താ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു.
തമിഴ് നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്ക്. മണിരത്നത്തിന്റെ കടൽ എന്ന സിനിമയിലൂടെയാണ് ഗൗതം കാർത്തിക്ക് സിനിമയിലേക്കെത്തുന്നത്.
മഞ്ജിമയും ഗൗതമും ഒരുമിച്ച അഭിനയിച്ച ദേവരാട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. താരങ്ങൾ തമ്മിൽ പ്രണയത്തിൽ ഗോസിപ്പ് വാർത്തകൾ പുറത്ത് വന്നപ്പോൾ നടി ആദ്യം നിഷേധിച്ചിരുന്നു. ഗൗതം ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് ഇപ്പോഴുള്ള തുറന്ന് പറച്ചിൽ.