ചൊവ്വയുടെ സംക്രമണം മൂലം നാല് രാശിക്കാർക്ക് ദുരിതങ്ങൾ ഉണ്ടാകും. മാർച്ച് പതിമൂന്നിനാണ് ചൊവ്വ മിഥുനം രാശിയിലേക്ക് സംക്രമണം നടത്തുന്നത്.
മാർച്ച് 13-ന് പുലർച്ചെ 05.33-ന് ആണ് ചൊവ്വ മിഥുന രാശിയിലേക്ക് നീങ്ങുന്നത്. ഇത് ഏതൊക്കെ രാശിക്കാരെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് നോക്കാം.
ഇടവം: ജ്യോതിഷ പ്രകാരം ഇടവം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം പ്രതികൂലമായിരിക്കും. ഇടവം രാശിക്കാർ ഈ സമയങ്ങളിൽ അവരുടെ സംസാരം നിയന്ത്രിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ വർധിക്കും. ഈ സമയങ്ങളിൽ, കുട്ടികൾക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണ്. ഓഫീസിലെ സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. വളരെ ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക.
മിഥുനം: മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമണം ഉണ്ടാകുന്നത് മൂലം ഈ രാശിക്കാർക്ക് മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഓഫീസിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടാം. അതേസമയം, സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്.
വൃശ്ചികം: ജ്യോതിഷ പ്രകാരം, ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം നല്ലതല്ല. ഈ സംക്രമണത്തോടെ വൃശ്ചികം രാശിക്കാർക്ക് വിപരീത രാജയോഗം ഉണ്ടാകുന്നു. ഈ രാശിക്കാർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
ധനു: ചൊവ്വ ധനുരാശിയുടെ ഏഴാം ഭാവത്തിലേക്ക് കടക്കാൻ പോകുന്നു. ഇത് ധനുരാശിക്കാരുടെ പ്രശ്നങ്ങൾ വർധിപ്പിക്കും. ഈ കാലയളവിൽ ജോലിഭാരം വർധിക്കും. ചിലർ നിങ്ങളുടെ വ്യക്തിത്വത്തെ നശിപ്പിക്കാൻ ശ്രമിക്കും. രക്തസമ്മർദ്ദ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ വർധിക്കും.