Masaba Gupta Wedding: ഇവിടെ നിന്നുള്ളതെല്ലാം ബോണസ് മാത്രം..., വിവാഹദിനത്തില്‍ കുടുംബചിത്രം പങ്കുവച്ച് മസബ ഗുപ്ത

കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങില്‍ ഫാഷന്‍ ഡിസൈനര്‍ മസബ ഗുപ്ത വിവാഹിതയായി നടന്‍ സത്യദീപ് മിശ്രയാണ് വരന്‍. 

Masaba Gupta Wedding: കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങില്‍ ഫാഷന്‍ ഡിസൈനര്‍ മസബ ഗുപ്ത വിവാഹിതയായി നടന്‍ സത്യദീപ് മിശ്രയാണ് വരന്‍. 

1 /8

മകള്‍ മാസബയുടെ വിവാഹത്തില്‍ പിതാവ്  വിവിയൻ റിച്ചാർഡ്‌സും പങ്കെടുത്തിരുന്നു.  കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങില്‍ അമ്മ നീന ഗുപ്തയുടെ ഭര്‍ത്താവ് വിവേക് മെഹ്റയും  പങ്കെടുത്തിരുന്നു.  

2 /8

3 /8

ജനുവരി 27 ന് രാവിലെ നടന്ന ലളിതമായ വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങള്‍ മസബ പങ്കുവച്ചിരുന്നു.  ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് മാസബയ്ക്ക് അഭിനന്ദനം അറിയിച്ച്‌ എത്തിയത്. 

4 /8

ഡിസൈനർ മസബ അവളുടെ മാതാപിതാക്കളായ വിവിയൻ റിച്ചാർഡ്സ്, നീന ഗുപ്ത എന്നിവരുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

5 /8

താന്‍ വിവാഹിതയാവുന്നതായി അടുത്തിടെയാണ് ഡിസൈനര്‍ സോഷ്യല്‍ മീഡിയയിലൂടെ  അറിയിച്ചത്. വലിയ ആഘോഷങ്ങള്‍ ഇല്ല എന്നും വിവാഹം ലളിതമായ ചടങ്ങായിരിയ്ക്കും എന്നും മസബ അറിയിച്ചിരുന്നു. 

6 /8

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജോസഫ് രാധിക ക്ലിക്കുചെയ്‌ത വിവാഹ ഫോട്ടോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവിടെ നിന്നുള്ളതെല്ലാം ബോണസ് മാത്രം എന്നാണ് മസബ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിയ്ക്കുന്നത്...    

7 /8

“ആദ്യമായി - എന്‍റെ ജീവിതം മുഴുവൻ ഒരുമിച്ച് വന്നു. ഇത് ഞങ്ങളാണ്. എന്‍റെ മനോഹരമായ മിശ്ര കുടുംബം, ഇവിടെ നിന്നുള്ളതെല്ലാം ബോണസ് മാത്രമാണ് .” മസബ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കി.  

8 /8

വിവാഹത്തിന് മസബ സ്വന്തം ബ്രാന്‍ഡ്‌ ആയ "ഹൗസ് ഓഫ് മസാബ" യിൽ നിന്നുള്ള പിങ്ക് നിറത്തിലുള്ള അടിപൊളി ലെഹങ്കയാണ് ധരിച്ചിരുന്നത്. സിംപിള്‍ ലുക്കില്‍ മസബ ഏറെ മനോഹരിയായി കാണപ്പെട്ടു. 

You May Like

Sponsored by Taboola