Mammootty Birthday: കൂടുന്നത് പ്രായമോ ​ഗ്ലാമറോ? മലയാളത്തിന്റെ വല്യേട്ടന് ഇന്ന് 72ാം പിറന്നാൾ

മലയാളത്തിന്റെ താരരാജാവ്, വല്യേട്ടൻ, മലയാളത്തിന്റെ അഭിനയ സുകൃതം, മെ​ഗാസ്റ്റാർ അങ്ങനെ നീളുന്നു വിശേഷണങ്ങൾ ഈ മഹാപ്രതിഭയ്ക്ക്. മമ്മൂട്ടി, ആ പേര് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. മലയാളിയുടെ ആ അഭിമാനത്തിന് ഇന്ന് 72ആം പിറന്നാളാണ്.

1 /7

72ലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി എന്നും ആരാധകർക്ക് ആവേശമാണ്. മനസുകൊണ്ടും ചെറുപ്പമാണ് മമ്മൂട്ടിയെന്ന മഹാനടൻ.

2 /7

യുവതാരങ്ങൾക്ക് എന്നും പ്രചോദനമാണ് ഈ മഹാനടൻ. അഭിനയം ലഹരിയായി മാറിയ മമ്മൂട്ടി ഇന്നും ഒരു തുടക്കക്കാരനെ പോലെയാണ് ഓരോ സിനിമയെയും അപ്രോച്ച് ചെയ്യുന്നത്.

3 /7

സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ താരരാജാവിന്റെ ജൈത്രയാത്ര തുടരുകയാണ്.

4 /7

അഭിനയത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ, ഓരോ സിനിമയിലും വ്യത്യസ്തവും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതുമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഈ അഭിനയ കുലപതിക്ക് ഇന്നും ആവേശമാണ്.

5 /7

മമ്മൂട്ടിക്ക് പ്രായമാണോ ​ഗ്ലാമറാണോ കൂടുന്നതെന്ന ചോദ്യമാണ് ആരാധകരുടെ ചോദ്യം. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലാകുന്ന ഞൊടിയിടയിലാണ്. സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ലെന്ന് തന്നെ പറയാം. ഡ്രെസ്സിം​ഗ് മുതൽ ഹെയർസ്റ്റൈൽ വരെ അത്ര ട്രെൻഡി ആയിരിക്കും.

6 /7

നായകനായും പ്രതിനായകനായും ഒക്കെ ബി​ഗ് സ്ക്രീനിൽ തിളങ്ങിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. മമ്മൂട്ടി കമ്പനിയെന്ന നിർമ്മാണ കമ്പനിയിലൂടെ ഇതിനോടകം ഹിറ്റ് സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിച്ചു കഴിഞ്ഞു.

7 /7

2022 മമ്മൂട്ടിയുടെ വർഷമായിരുന്നു എന്ന് തന്നെ പറയാം. ഭീഷ്മപർവ്വം, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എല്ലാം തന്നെ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിന് 2022ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും മമ്മൂട്ടി സ്വന്തമാക്കി. ഇതുവരെ കണ്ട മമ്മൂട്ടി പ്രേക്ഷകരെ ഓരോ നിമിഷവും അമ്പരപ്പിച്ചിട്ടേ ഉള്ളൂ. ഇനി വരാനിരിക്കുന്ന ചിത്രങ്ങളും അത്തരത്തിലുള്ളവയായിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ബസൂക്ക, കാതൽ, ഭ്രമയു​ഗം, കണ്ണൂർ സ്ക്വാഡ് തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

You May Like

Sponsored by Taboola