മൈഗ്രൈൻ ഉണ്ടാകുമ്പോൾ തുടർച്ചയായി മണിക്കൂറുകളോളം തലവേദനിക്കും. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മൂലമാണ് മൈഗ്രൈൻ ഉണ്ടാകുന്നത്. മൈഗ്രൈൻ മൂലമുള്ള തലവേദന കുറയ്ക്കാൻ ചെയ്യാവുന്ന പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ ഇതാ.
കൈകൾ കൊണ്ട് നെറ്റിയിൽ മൃദുവായി മസാജ് ചെയ്യുന്നത് മൈഗ്രൈൻ തലവേദന കുറയ്ക്കും.
ചെറുചൂടുള്ള വെള്ളത്തിൽ ടവ്വൽ നനച്ച് നെറ്റിയിൽ വയ്ക്കുന്നത് മൈഗ്രൈൻ തലവേദന കുറയാൻ സഹായിക്കും.
കർപ്പൂരം നെയ്യിൽ ചാലിച്ച് നെറ്റിയിൽ പുരട്ടി അൽപ്പനേരം മസാജ് ചെയ്യുക.
അരോമതെറാപ്പി തലവേദന ശമിപ്പിക്കും. അരോമതെറാപ്പിയിൽ ഹെർബൽ ഓയിലുകളാണ് ഉപയോഗിക്കുന്നത്.
ചെറുനാരങ്ങയുടെ തൊലി നെറ്റിയിൽ പുരട്ടുകയോ വയ്ക്കുകയോ ചെയ്യുന്നത് തലവേദന കുറയ്ക്കും.