1CNG Cars: 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച സിഎൻജി കാറുകൾ

ഇന്ന് നിരത്തിലിറങ്ങുന്ന നിരവധി കാർ മോഡലുകളാണ് സിഎൻജി (Compressed Natural Gas) ഓപ്ഷൻ കൂടി നൽകുന്നത്. നിലവിൽ മാരുതി സുസൂക്കി, ടാറ്റ, ടൊയോട്ട, ഹ്യുണ്ടായ് എന്നീ മുൻനിര വാഹനനിർമ്മാതാക്കളാണ് തങ്ങളുടെ കാറുകൾക്ക് സിഎൻജി ഓപ്ഷൻ കൂടി നൽകിവരുന്നത്. 

 

താങ്ങാനാവുന്ന വിലയിൽ ഇന്ധനക്ഷമതയുള്ള കാറുകൾ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഈ സിഎൻജി വാഹനങ്ങൾ മികച്ച ഓപ്ഷനാണ്.  

 

1 /5

മാരുതി വാഗൺ ആർ സിഎൻജി - 6.44 ലക്ഷം മുതൽ 6.89 ലക്ഷം വരെയാണ് വാഗൺ ആറിൻ്റെ സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 34.05 കിമീ/kg ആണ് വാഗൺ ആറിൻ്റെ മൈലേജ്.   

2 /5

ടാറ്റ ആൾട്രോസ് സിഎൻജി - 7.59 ലക്ഷം മുതൽ 10.64 ലക്ഷം വരെയാണ് ആൾട്രോസിൻ്റെ സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 26.2 കിമീ/kg ആണ് ആൾട്രോസിൻ്റെ മൈലേജ്.  

3 /5

ഹ്യുണ്ടായ് എക്‌സ്‌റ്റർ സിഎൻജി - 8.43 ലക്ഷം മുതൽ 9.38 ലക്ഷം വരെയാണ് എക്സ്റ്ററിൻ്റെ സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 27.1 കിമീ/kg ആണ് എക്സ്റ്ററിൻ്റെ മൈലേജ്.   

4 /5

ടാറ്റ പഞ്ച് സിഎൻജി - 7.22 ലക്ഷം മുതൽ 9.84 ലക്ഷം രൂപ വരെയാണ് പഞ്ചിൻ്റെ സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 26.99 കി.മീ/kg ആണ് പഞ്ചിൻ്റെ മൈലേജ്. 

5 /5

മാരുതി ഫ്രോങ്ക്സ് സിഎൻജി - 8.46 ലക്ഷം മുതൽ 9.32 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സ് സിഎൻജി വേർഷൻ്റെ എക്സ് ഷോറൂം വില. 28.51 കി.മീ/kg ആണ് ഫ്രോങ്ക്സിൻ്റെ മൈലേജ്.   

You May Like

Sponsored by Taboola