Museum Of Moon: കനകക്കുന്നിൽ ചന്ദ്രോദയം..! കൗതുകമായി 'മ്യൂസിയം ഓഫ് ദ മൂൺ'

Photo Courtesy: Syed Shiyaz Mirza

ചന്ദ്രനെ  തൊടാനും അടുത്ത് കാണാനും ആ​ഗ്രഹിക്കാത്തവർ ഉണ്ടോ...? കുഞ്ഞായിരിക്കുമ്പോൾ പലരും ആവശ്യപ്പെട്ടതായിരിക്കും "എനിക്ക് ചന്ദ്രനെ പിടിച്ചു തരുമോ"യെന്ന്. ആ സ്വപ്നത്തെ നേരിൽ കണ്ട സന്തോഷത്തിലാണ് ഇന്നലെ തലസ്ഥാനന​ഗരി.മാനം ഭൂമിയെ മുത്തമിട്ട നിമിഷം. പ്രായഭേദമന്യേ ഇന്നലെ കനകക്കുന്നിൽ ചന്ദ്രനെ കാണാനെത്തിയവരെല്ലാം ഒരു കൊച്ചുകുഞ്ഞിനെ പോലെയാണ് ആ വിസ്മയത്തെ നോക്കിയത്.

 

1 /6

കൈയ്യകലത്തിൽ എത്തിയ ചന്ദ്രനെ ക്യാമറകളിൽ പകർത്തിയും ഒപ്പം സെൽഫിയെടുത്തും ഇന്നലത്തെ സായാഹ്നം കടന്നു പോകുമ്പോൾ 'മ്യൂസിയം ഓഫ് ദ മൂൺ'ന് വലിയ വരവേൽപ്പാണ് തലസ്ഥാനന​ഗരി നൽകിയത്.   

2 /6

ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം എന്ന ഇൻസ്റ്റലേഷൻ കലാകാരൻ സൃഷ്ടിച്ച ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ഈ വിസ്മയത്തിന് പിന്നിൽ.  

3 /6

സയൻസും കലയും ഒരുമിച്ച ഈ പ്രദർശനം ജനുവരി 15ന് തോന്നയ്ക്കലിൽ ആരംഭിക്കാൻ പോകുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഒരു സൂചന മാത്രമാണ്.   

4 /6

ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ കോർത്തിണക്കി  23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത്.  

5 /6

അമേരിക്കയിലെ അസ്‌ട്രോളജി സയൻസ് സെന്ററിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. ഇരുപതു വർഷത്തിന്റെ പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇത് പ്രർശിപ്പിച്ചു കഴിഞ്ഞു.   

6 /6

കേരളത്തിലെ ആദ്യത്തെ പ്രദർശനമാണ് കനകക്കുന്നിൽ നടന്നത്. ഇന്ത്യയിൽ ആദ്യമായി ഡെൽഹിയിലാണ് നടന്നത്.   

You May Like

Sponsored by Taboola