fatty liver: ഫാറ്റി ലിവറിനെ അകറ്റാം.....ഇവ കഴിച്ചാൽ മാത്രം മതി

 മദ്യപാനികളെ മാത്രമല്ല, അല്ലാത്തവരെയും ഫാറ്റി ലിവർ ബാധിക്കാറുണ്ട്. 

കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. മദ്യപാനികളെ മാത്രമല്ല, അല്ലാത്തവരെയും ഫാറ്റി ലിവർ ബാധിക്കാറുണ്ട്. ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം.... 

 

1 /6

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി എന്നിവയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.

2 /6

ബദാം, വാള്‍നട്സ്, തുടങ്ങിയവ  നാരുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും മികച്ച ഉറവിടങ്ങളാണ്. കരൾ എൻസൈമിൻ്റെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും ഇവ സഹായിക്കും.  

3 /6

സാല്‍മണ്‍, അയല, മത്തി, എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ കാക്കുകയും ഹൃദ്രോഗം, പക്ഷാഘാതം  എന്നിവയുടെ സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു.

4 /6

അവക്കാഡോയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ഗ്ലൂട്ടത്തയോൺ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

5 /6

കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന കാറ്റെച്ചിന്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ ടീയിലുണ്ട്. അതിനാല്‍ ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. 

6 /6

ചീര പോലുള്ള ഇലകറികളിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടത്തിയോണ്‍ കരളിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് കരള്‍ വീക്കം കുറയ്ക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola