ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഹോർമോൺ ഇംബാലൻസ്. നമ്മുടെ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണം. ഹോർമോൺ വ്യതിയാനം മൂലം ശരീരഭാരം കൂടുക തുടങ്ങി മൂഡ്സ്വിങ്സ് വരെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഹോർമോണുകളെ നിയന്ത്രിക്കാനാകും.
ഉറക്കം - ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം. ഹോർമോൺ സന്തുലനം നിലനിർത്താൻ ഉറക്കം വളരെ പ്രധാനമാണ്.
ഭക്ഷണം - ധാരാളം പഴവും പച്ചക്കറിയും ഡയറ്റിൽ ഉൾപ്പെടുത്താം. കൂടാതെ പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുന്നത് നല്ലത്.
യോഗ - ജീവിതത്തിലുണ്ടാകുന്ന സമ്മർദ്ദം ഹോർമോൺ അസന്തുലനത്തിന് കാരണമാകാം. അതിനാൽ സമ്മർദ്ദം കുറയ്ക്കാൻ, യോഗ, ധ്യാനം പോലുള്ളവ ശീലമാക്കാം.
വ്യായാമം - നടത്തം, ജോഗിങ്, സൈക്കിളിംഗ്, നീന്തൽ, ഡാൻസ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്ത് ആരോഗ്യം നിലനിർത്തുക.
വൈറ്റമിൻ ഡി - ശരീരത്തിന് ഏറെ അവശ്യമായ ഒന്നാണ് വൈറ്റമിൻ ഡി. സൂര്യപ്രകാശം ഏൽക്കുന്നതും, വൈറ്റമിൻ ഡിയും ഹോർമോൺ ബാലൻസ് ചെയ്യാൻ സഹായിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)