മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ.
Navya Nair Latest Photos: 'നന്ദനം' എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയുടെ കരിയറിൽ വഴിത്തിരിവായത്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസിൽ ഇടംപിടിച്ച നവ്യ മികച്ച നർത്തകിയുമാണ്.
ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപ്പട്ടം നേടി.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 'ഇഷ്ടം' എന്ന സിനിമയിൽ അഭിനയിക്കുന്നത്.
2010 ജനുവരി 21ന് സന്തോഷ് എൻ മേനോനുമായുള്ള വിവാഹം കഴിഞ്ഞു.
വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു.
കൊച്ചിയിൽ നവ്യയ്ക്ക് നൃത്തവിദ്യാലയമുണ്ട്. മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്ട്സ് എന്നാണ് വിദ്യാലയത്തിന്റെ പേര്.
'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ താരം ഇപ്പോൾ അഭിനയത്തിനൊപ്പം നൃത്തപരിപാടികളൊക്കെയായി തിരക്കിലാണ്.