Hinda Activa Update: ടൂ വീലര്‍ ഹോണ്ട ആക്ടിവ വാങ്ങാൻ പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ അല്പം കൂടി കാത്തിരിയ്ക്കൂ... കാരണം ധാരാളം പുതിയ ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ് നിങ്ങളെ കാത്തിരിയ്ക്കുന്നത്. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജനുവരി 23 ന് ഹോണ്ട ഇക്കോ ടെക്നോളജി (Honda Eco Technology) എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുകയാണ്.
ഹോണ്ട ആക്ടിവ കാറിൽ ദീർഘവും സുഖപ്രദവുമായ യാത്ര എന്ന് പറയുമ്പോൾ ഇന്നോവയാവാം ഒരു പക്ഷേ നമ്മുടെ മനസില്‍ വരിക. അതുപോലെ തന്നെ ഇരുചക്ര വാഹനങ്ങളുടെ കാര്യം പറയുമ്പോള്‍ ഹോണ്ട ആക്ടിവ തീർച്ചയായും മനസ്സിൽ വരും. ഉപഭോക്താക്കളുടെ ടൂ വീലറിനോടുള്ള താത്പര്യം കുറയാതിരിക്കാന്‍ ഹോണ്ടയും ആക്ടിവയെ കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഉടൻ തന്നെ ആക്ടിവയുടെ മറ്റൊരു പുതിയ മോഡല്‍ പുറത്തിറങ്ങും.
ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആക്ടിവ ഹോണ്ട മാധ്യമങ്ങൾക്ക് ഇതിനോടകം ക്ഷണം അയച്ചു കഴിഞ്ഞു. പുതിയ സ്മാർട്ട് ടൂ വീലര്‍ കണ്ടെത്താന്‍ തയ്യാറെടുക്കുക എന്ന ടാഗ്ലൈനോടുകൂടിയ ഫ്യൂച്ചർ മീറ്റിന്റെ ചിത്രവും ക്ഷണത്തിലുണ്ട്. ചില ചിത്രങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ആക്ടിവയുടെ ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് മോഡൽ ഹോണ്ട അവതരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടർ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാന്‍ പോകുകയാണ്. പുതിയ ഹോണ്ട ഇലക്ട്രിക് സ്കൂട്ടർ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുമായി വരുമെന്നാണ് പ്രതീക്ഷ.
ഹോണ്ടയുടെ വരാനിരിക്കുന്ന സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ TVS iQube Electric, Ather 450X, Simple Energy One, Bounce Infinity E1 എന്നിവയുമായാണ് മത്സരിക്കുക.
എന്താണ് ഹോണ്ടയുടെ പ്ലാൻ? 2023 ജനുവരി 23 ന് ഹോണ്ട ഇക്കോ ടെക്നോളജി (Honda Eco Technology) എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി പറയപ്പെടുന്നു. ഇതോടൊപ്പം HSmart എന്ന പുതിയ പേരും പുറത്തുവരുന്നു. ഹോണ്ടയ്ക്ക് പുതിയ സെഗ്മെന്റിൽ ആക്ടിവ സ്കൂട്ടർ അവതരിപ്പിക്കാൻ കഴിയുമെന്നാണ് വാഹന വിപണിയില്‍ നടക്കുന്ന അഭ്യൂഹങ്ങള്‍.
ഹോണ്ട ബൈക്ക് പ്ലാൻ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) ഉടൻ തന്നെ പുതിയ സ്കൂട്ടറുകളായ NS125LA, Viner X മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ഇന്ത്യയിൽ ഈ രണ്ട് മോഡലുകൾക്കും പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്, ഈ മോഡലുകളില്‍ ഒരു പുതിയ എഞ്ചിൻ കാണാൻ കഴിയും. ഇതോടൊപ്പം കമ്മ്യൂട്ടർ സെഗ്മെന്റിൽ ഹോണ്ട ബൈക്ക് പുറത്തിറക്കുന്നതിനെ കുറിച്ചും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 100110 സിസി എഞ്ചിൻ ശേഷിയുള്ളതായിരിക്കും ഈ ബൈക്ക്.