Rakul Preet Singh Jackky Bhagnani After Wedding: ജാക്കി ഭഗ്നാനിയുടേയും രാകുൽ പ്രീത് സിംഗിന്റെയും വിവാഹശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ഗോവയിൽ വിവാഹിതരായ ശേഷം ഏകദേശം 6 ദിവസത്തിന് ശേഷം ഇരുവരും മുംബൈയിലേക്ക് മടങ്ങി.
വിവാഹത്തിനായി ഗോവയിലേയ്ക്ക് പോകും മുന്‍പ് ഇരുവരും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തി ബപ്പയുടെ ദര്‍ശനം നടത്തിയിരുന്നു. ആ സമയത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ജാക്കിയും രാകുലും കഴിഞ്ഞ കുറേ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ഒരു ഒരു പൊതു സുഹൃത്ത് വഴിയാണ്ഇവര് ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളാകുകയും പ്രണയത്തിലാവുകയും ചെയ്തു.
2024 ഫെബ്രുവരി 21 ന് ഗോവയിൽ വെച്ച് രാകുലും ജാക്കിയും വിവാഹിതരായി. സിഖ്, സിന്ധി ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്.
നിരവധി ബോളിവുഡ് താരങ്ങളും ഇവരുടെ വിവാഹത്തിൽ പങ്കെടുത്തു. അക്ഷയ് കുമാർ മുതൽ ശിൽപ ഷെട്ടി വരെയുള്ള താരങ്ങളുടെ പേരുകൾ ഈ പട്ടികയിലുണ്ട്.
നിരവധി ബോളിവുഡ് താരങ്ങളും ഇവരുടെ വിവാഹത്തിൽ പങ്കെടുത്തു. അക്ഷയ് കുമാർ മുതൽ ശിൽപ ഷെട്ടി വരെയുള്ള താരങ്ങളുടെ പേരുകൾ ഈ പട്ടികയിലുണ്ട്.