Oil Benefits: വിവിധ എണ്ണകളും പാചകരീതികളും അറിയാം

ഭക്ഷണത്തിൽ എണ്ണയുടെ ഉപയോ​ഗം വർധിച്ചാൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇന്ത്യയിൽ, വിവിധ പാചക ആവശ്യങ്ങൾക്കായി പലതരം പാചക എണ്ണകൾ ഉപയോഗിക്കുന്നുണ്ട്. ഓരോ തരം പാചക എണ്ണയ്ക്കും അതിന്റേതായ ​ഗുണങ്ങളുണ്ട്. സ്മോക്ക് പോയിന്റുകൾക്കനുസരിച്ച് ഈ എണ്ണകളുടെ ഏറ്റവും മികച്ച ഉപയോഗങ്ങൾ വേർതിരിച്ചറിയുന്നതെങ്ങനെയെന്ന് നോക്കാം.

 

  • Oct 24, 2022, 10:28 AM IST
1 /5

റൈസ് ബ്രാൻ ഓയിലിന് 254 ഡിഗ്രി സെൽഷ്യസ് ഉയർന്ന സ്മോക്ക് പോയിന്റാണ്. ഇതിനർത്ഥം, ഇതിന് ഉയർന്ന താപനിലയെ നേരിടാൻ കഴിയും, ഡീപ് ഫ്രൈ ചെയ്യുന്നതിനായി ഇത് ഉപയോഗിക്കാം. റൈസ് ബ്രാൻ ഓയിലിലെ ഓർസിനോൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുമെന്നും പറയപ്പെടുന്നു.

2 /5

എള്ളെണ്ണയുടെ സ്മോക്ക് പോയിന്റ് 210 ഡി​ഗ്രി സെൽഷ്യസ് ആണ്. ഇത് വീടുകളിൽ അച്ചാറിനും പാചകത്തിനും വ്യാപകമായി ഉപയോഗിക്കുന്നു. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. എള്ളെണ്ണയ്ക്ക് നല്ല മണമുള്ളതിനാൽ, രുചി വർദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തിൽ ചേർക്കാവുന്നതാണ്.

3 /5

വെളിച്ചെണ്ണയ്ക്ക് വളരെ ഉയർന്ന സ്മോക്ക് പോയിന്റ് (171 ഡി​ഗ്രി സെൽഷ്യസ്) ഇല്ല, അതിനാൽ ഉയർന്ന താപനിലയിൽ എണ്ണ ചൂടാക്കുന്നത് ദോഷം ചെയ്യും. പലതരം പാചക ആവശ്യങ്ങൾക്കായി വെളിച്ചെണ്ണ ഉപയോഗിക്കുന്നു. കൂടുതൽ എണ്ണ ചൂടാകേണ്ടാത്ത ഭക്ഷണങ്ങൾക്ക് വെളിച്ചെണ്ണ ഉപയോ​ഗിക്കാം. എന്നാൽ, ഡീപ് ഫ്രൈക്ക് വിദ​ഗ്ധർ വെളിച്ചെണ്ണ ശുപാർശ ചെയ്യുന്നില്ല.

4 /5

കടുകെണ്ണയ്ക്ക് സ്വർണ നിറവും ഒരു പ്രത്യേക രുചിയുമുണ്ട്. ഇതിന് ഉയർന്ന സ്മോക്ക് പോയിന്റ് (254 ഡി​ഗ്രി സെൽഷ്യസ്) ഉണ്ട്, ഇത് ഡീപ് ഫ്രൈ ചെയ്യുന്നതിനും മികച്ചതാണ്. ഇന്ത്യയിൽ കടുകെണ്ണ പല അച്ചാറുകൾക്കും ഉപയോ​ഗിക്കുന്നു. മികച്ച ഫാറ്റി ആസിഡുള്ളതിനാൽ ഇത് പാചകത്തിന് നല്ലതാണ്.

5 /5

ഒലീവ് ഓയിൽ ഉയർന്ന സ്മോക്ക് (207 ഡി​ഗ്രി സെൽഷ്യസ്) പോയിന്റുള്ളതാണ്. സാലഡ് ഡ്രെസ്സിംഗിനായി വെർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുക. എന്നാൽ ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാൻ ഇത് ഉപയോഗിക്കരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

You May Like

Sponsored by Taboola