Malayalam Astrology: ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ബാങ്ക് ബാലൻസ് കൂടും, വിജയങ്ങളുടെ വിജയ ഏകാദശി

Malayalam Astrology Predictions: ഈ വർഷത്തെ വിജയ ഏകാദശി മാർച്ച് 6 ബുധനാഴ്ചയാണ് ഏതൊക്കെ രാശിക്കാർക്ക് ഇതുവഴി ഭാഗ്യം കൈവരും എന്ന് പരിശോധിക്കാം

1 /6

സനാതന ധർമ്മത്തിൽ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ ഏകാദശി തീയതികളും മഹാവിഷ്ണുവിനാണ് പ്രാധാന്യം. ഫൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി വിജയ ഏകാദശി എന്ന് വിളിക്കുന്നു. ഈ വർഷത്തെ വിജയ ഏകാദശി മാർച്ച് 6 ബുധനാഴ്ചയാണ്. ജ്യോതിഷ പ്രകാരം, വിജയ ഏകാദശി വിശേഷപ്പെട്ടതും 4 രാശിയിലുള്ള ആളുകൾക്ക് ശുഭകരവുമാണ്.   

2 /6

മേടം രാശിക്കാർക്ക് വിജയ ഏകാദശി ദിനം അനുകൂലമായിരിക്കും. ഇപ്പോൾ അനുഭവിക്കുന്ന  സമ്മർദത്തിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. സാമ്പത്തിക ലാഭം ഉണ്ടാവും. ആരോഗ്യം നന്നായിരിക്കും.

3 /6

മിഥുനം രാശിക്കാർക്ക് കരിയറിൽ നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവും. ജീവിതത്തിൽ സുഖസൗകര്യങ്ങളും വർദ്ധിക്കും. നിങ്ങൾക്ക് കുടുംബജീവിതം ആസ്വദിക്കാൻ പറ്റുന്ന സമയമാണ്.

4 /6

കർക്കിടക രാശിക്കാർക്ക്  പുതിയ ഊർജ്ജം ജീവിതത്തിൽ ആകെ അനുഭവപ്പെടും. ധൈര്യം വർദ്ധിക്കും. ഏതെങ്കിലും വിധത്തിൽ മിച്ചം വെച്ചിരിക്കുന്ന പണികൾ പൂർത്തീകരിക്കും. പുതിയ വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.  

5 /6

കന്നി രാശിക്കാർക്ക് പുതിയതോ അല്ലെങ്കിൽ ഇഷ്ടപ്പെടുന്നതോ ആയ നല്ല ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചേക്കാം. സുപ്രധാന ജോലികളിൽ വിജയിച്ചേക്കാം. പുതിയ വാഹനം, പുതിയ വീട് എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും

6 /6

വിജയ ഏകാദശി നാളിൽ മഹാവിഷ്ണുവിനേയും മഹാ ലക്ഷ്മിയെയും ഭജിക്കാം. ഈ ദിവസം ദരിദ്രർക്ക് ഭക്ഷണം നൽകുക. ഭക്ഷണം, വസ്ത്രം മുതലായവ ദാനം ചെയ്യുക. വൈകുന്നേരങ്ങളിൽ തുളസി ചെടിയെ ആരാധിക്കിക, സമീപം വിളക്ക് കത്തിക്കുക. ഇതുവഴി നെഗറ്റീവ് എനർജിയും വഴക്കുകളും വീട്ടിൽ നിന്ന് പോകും. സന്തോഷവും ഐശ്വര്യവും വീട്ടിൽ കൈവരും (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola