Basil Joseph: 'പത്തിരുപത് ദിവസം ഒരു മലയുടെ മുകളിൽ രാത്രി മുഴുവൻ', പാൽതു ജാൻവർ ലൊക്കേഷൻ ചിത്രങ്ങൾ

ബേസിൽ ജോസഫിനെ നായകനാക്കി നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമാണ് പാൽതു ജാൻവർ. സെപ്റ്റംബർ രണ്ടിന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. 

1 /4

ചിത്രത്തിന്റെ ഷൂട്ടിം​ഗ് സമയത്തെ ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബേസിൽ ജോസഫ്. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ എന്നിവരുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.   

2 /4

പത്തിരുപത് ദിവസം ഒരു മലയുടെ മുകളിൽ രാത്രി മുഴുവൻ...തണുപ്പത്ത്‌.. പാൽത്തു ജാനവർ ഡേയ്സ് എന്ന ക്യാപ്ഷനോടെയാണ് ബേസിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.   

3 /4

ചിത്രത്തിലെ "മണ്ടി മണ്ടി" എന്ന പ്രോമോ സോങ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.     

4 /4

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചത്.

You May Like

Sponsored by Taboola