ഒരു കുടുംബത്തിലുള്ള എല്ലാവർക്കും ഒരേ പോലെ ആരാധകരുണ്ടെങ്കിൽ അത് ഈ കുടുംബത്തിന് ആയിരിക്കും. പേർളി മാണി, ശ്രീനിഷ്, നില എന്നിവരാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ആ കുടുംബം. സോഷ്യൽ മീഡിയയിൽ സജീവമാണ് പേർളി. പേർളിയുടെ കണ്ടന്റുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോൾ പേർളി രണ്ടാമതും ഗർഭിണിയാണ് എന്ന വാർത്തയാണ് വൈറലായി നിൽക്കുന്നത്.
സെക്കൻഡ് പ്രെഗ്നൻസി അനൗൺസ്മെന്റ് കഴിഞ്ഞ ദിവസം പേർളിയും ശ്രീനിഷും നടത്തിയിരുന്നു. മൂന്ന് മാസം ആയി എന്നാണ് ഇവർ പറഞ്ഞത്.
ഇതിന് പിന്നാലെ ചൂടേറിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
പേർളിക്ക് ട്വിൻസ് ആണോ എന്നതാണ് സോഷ്യൽ മീഡിയയുടെ പുതിയ ചോദ്യം.
മൂന്ന് മാസത്തിലും ആറ് മാസം തോന്നിപ്പിക്കുന്ന തരത്തിലുള്ള വയറാണ് പേർളിക്ക് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ശ്രീനിയുടെ ചേച്ചിക്ക് ഇരട്ടക്കുട്ടികളാണ്. ഇവരും ഇപ്പോൾ മലയാളിക്ക് സുപരിചിതരാണ്. അതുപോലെ പേർളിക്കും ട്വിൻസ് ആണോ എന്നുള്ള സംശയത്തിലാണ് എല്ലാവരും.
എന്നാൽ ഇത് സംബന്ധിച്ച് പേർളി മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് പേർളി പ്രഗ്നൻസി അനൗൺസസ്മെന്റ് പോസ്റ്റിൽ ക്യാപ്ഷനിട്ടിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് എന്നൊരു സൂചന നൽകിയിട്ടില്ല.
അതേസമയം രണ്ടാമതും ഗർഭണിയാണെന്ന വിവരം അറിയിച്ചതോടെ നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ഒരുപാട് പേർ ആശംസകൾ അറിയിച്ചു. ഒരു വർഷത്തേക്കുള്ള കണ്ടന്റ് ആയി തുടങ്ങിയ വിമർശനങ്ങളും കമന്റ് ബോക്സിലുണ്ട്.