പനാജി: ഡിസംബർ അവസാനവും പുതുവർഷത്തിന്റെ തുടക്കവും ജനപ്രിയ സ്ഥലമായ ഗോവ ചർച്ചയാകാറുണ്ട്. ഈ സ്ഥലം മിക്കവാറും ആളുകൾ ഈ സമയങ്ങളിൽ കറങ്ങാൻ പോകാനായി തിരഞ്ഞെടുക്കുന്ന ഇടവുമാണ്.
അത്തരമൊരു സാഹചര്യത്തിൽ നിങ്ങളും അവിടെ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ നിയമങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. പാർട്ടികളിൽ (Goa Party) പങ്കെടുക്കുന്നതിനോ സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ പോകുന്നതിനോ കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ടോ അല്ലെങ്കിൽ ഇരട്ട വാക്സിനേഷൻ സർട്ടിഫിക്കറ്റോ കാണിക്കേണ്ടത് ആവശ്യമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് (Pramod Sawant) ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ടൂറിസ വ്യവസായം കണക്കിലെടുത്ത് സർക്കാർ കർഫ്യൂവോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുന്നില്ലെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ ഭീഷണിയെത്തുടർന്ന് പല സംസ്ഥാനങ്ങളും രാത്രി കർഫ്യൂ സ്വീകരിച്ചപ്പോൾ ക്രിസ്മസ്-പുതുവത്സരത്തിന്റെ ഉത്സവ സീസണിൽ ടൂറിസം ബിസിനസിനെ ബാധിക്കാതിരിക്കാൻ ഗോവ സർക്കാർ പുതിയ നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഗോവയിൽ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഒരു വശത്ത് ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട ആളുകളുടെ ആഗ്രഹം പൂവണിയുമ്പോൾ, മറുവശത്ത് സംസ്ഥാനത്ത് കൊറോണ, ഒമൈക്രോൺ കേസുകൾ വർദ്ധിക്കുമോ എന്നതിന്റെ ആശങ്കയിലാണ് സർക്കാർ.
ഗോവ സർക്കാർ കോവിഡ് -19 ന്റെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ ജനുവരി 3 ന് നടക്കുന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളും. എന്നാണ് റിപ്പോർട്ട്. ഗോവ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി,സംസ്ഥാനത്തെ ഹോട്ടലുകളിൽ നിലവിൽ 90% ആളുകളുണ്ട്. അതേസമയം ബീച്ചുകളിൽ (Goa Beaches) നേരത്തെതന്നെ തന്നെ തിരക്കുണ്ട്.
ഹോട്ടൽ ബുക്കിംഗിൽ 5 മുതൽ 7 ശതമാനം വരെ റദ്ദാക്കലുകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ സീസൺ മൊത്തത്തിൽ മികച്ചതാണ് എന്നാണ് ഗോവ ട്രാവൽ ആൻഡ് ടൂറിസം അസോസിയേഷൻ (TTAG) പ്രസിഡന്റ് നിലേഷ് ഷാ പറഞ്ഞത്. ടൂറിസം വ്യവസായത്തിന് വർഷാവസാനം എപ്പോഴും നല്ല കാലമാണെന്നും. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ 90% ആളുകളുടെ തിരക്കുണ്ടെന്നും ഇത് പുതുവർഷത്തോടെ വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.