PM Kisan: കർഷകർക്ക് 6000 രൂപയ്ക്ക് പകരം 10000 രൂപ ലഭിക്കും! ബജറ്റിൽ പ്രഖ്യാപിക്കാൻ സാധ്യത

  

PM Kisan: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ (FM Nirmala Sitharaman)2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും (Budget 2021). അതിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ഇത്തവണ സർക്കാറിന്റെ മൊത്തം ശ്രദ്ധയും കർഷകരിൽ കേന്ദ്രീകരിച്ചിരിക്കും. മൂന്ന് കാർഷിക നിയമങ്ങൾ (Farm Law) കാരണം ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭങ്ങൾക്കിടയിൽ നടത്തുന്ന ബജറ്റിൽ കർഷകരുടെ താൽപ്പര്യാർത്ഥം നിരവധി വലിയ പ്രഖ്യാപനങ്ങൾ സർക്കാർ നടത്താൻ സാധ്യതയുണ്ട്.  വാർത്തകളുടെ അടിസ്ഥാനത്തിൽ PM Kisan പദ്ധതിയുടെ വാർഷിക തുക 6,000 രൂപയിൽ നിന്നും വർദ്ധിപ്പിച്ചേക്കും എന്നാണ്.

1 /4

2018 ഡിസംബർ 1 നാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിന് കീഴിൽ കേന്ദ്ര സർക്കാർ പ്രതിവർഷം ആറായിരം രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് അയയ്ക്കുന്നു. എല്ലാ കർഷകർക്കും ഈ ആനുകൂല്യം ലഭിക്കുന്നു. ഈ പദ്ധതി പ്രകാരം, ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച് കാലയളവിൽ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നു. PM Kisan Samman പദ്ധതിയുടെ വെബ്‌സൈറ്റിൽ നൽകിയ വിവരമനുസരിച്ച് 11.47 കോടി ഗുണഭോക്താക്കൾ ഈ പദ്ധതിയിലുണ്ട്.

2 /4

സർക്കാർ പ്രതിവർഷം 6,000 രൂപ കർഷകർക്ക് നൽകുന്നു. അതും മൂന്ന് തവണകളായി 2000 രൂപ വീതം. അതായത് കർഷകർക്ക് പ്രതിമാസം 500 രൂപ മാത്രമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി-കിസാൻ പദ്ധതി പ്രകാരം ലഭിക്കുന്ന തുക പ്രതിമാസം 500 രൂപയാണെന്നും ഇത് വളരെ കുറവാണെന്നും കർഷകർ പറയുന്നു. ഒരു ബിഗയിൽ നെൽകൃഷി എടുക്കാൻ ഏകദേശം 3 മുതൽ 3.5 ആയിരം രൂപയും ഗോതമ്പ് വിള എടുക്കാൻ ഏകദേശം 2 മുതൽ 2.5 ആയിരം രൂപയും ചെലവു വരുന്നു. അത്തരമൊരു സാഹചര്യത്തിൽ കൂടുതൽ ഭൂമി ഉള്ള കർഷകർക്ക് ആറായിരം രൂപയുടെ സഹായം വളരെ കുറവാണ്. അത്തരമൊരു സാഹചര്യത്തിൽ ചെലവുകൾ നിറവേറ്റുന്നതിനായി തുക വർദ്ധിപ്പിക്കണം.

3 /4

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പ്രീതിപ്പെടുത്തുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ വരാനിരിക്കുന്ന ബജറ്റിൽ കർഷകരുടെ താൽപ്പര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരമനുസരിച്ച് കിസാൻ സമ്മാൻ നിധിയുടെ അളവ് ആറായിരത്തിൽ നിന്ന് പതിനായിരം  ആക്കി ഉയർത്താൻ സർക്കാരിനു കഴിയുമെന്നാണ്. 

4 /4

1. കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ആറായിരം രൂപയുടെ ഗഡു വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഈ തുക കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വളരെ കുറവാണെന്നും ഇത് വർദ്ധിപ്പിക്കണമെന്നും കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് (BE) ഏകദേശം 1.51 ലക്ഷം കോടി രൂപയായിരുന്നു, ഇത് ഈ  2020-21 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.54 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. 2. ഇതിനുപുറമെ ഗ്രാമവികസനത്തിനുള്ള വിഹിതം 2020-21ൽ 1.44 ലക്ഷം കോടി രൂപയായി ഉയർത്തി. 2019-20ൽ ഇത് 1.40 ലക്ഷം കോടി രൂപയായിരുന്നു. പ്രധാനമന്ത്രിയുടെ കാർഷിക ജലസേചന പദ്ധതി പ്രകാരം 2019-20ൽ 9682 കോടിയിൽ നിന്ന് 2020-21ൽ 11,127 കോടി രൂപയായും പിഎം വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 2019-20 ൽ പതിനാലായിരം കോടി രൂപയിൽ നിന്നും വർദ്ധിച്ച് 2020-21 ൽ 15,695 കോടി രൂപയായും ഉയർത്തിയിട്ടുണ്ട്.

You May Like

Sponsored by Taboola