Manju Warrier: മഞ്ജു വാര്യരുടെ വാഹനം നടുറോഡില്‍ തടഞ്ഞ് പോലീസ്; ഡിക്കി തുറന്നും പരിശോധന, സംഭവം ഇങ്ങനെ

ലോക്‌സഭ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. 

Manju Warrier: വാഹനങ്ങളില്‍ രേഖകളില്ലാതെ 50,000 രൂപയില്‍ അധികം പണം കൊണ്ടുപോകാന്‍ പാടില്ലെന്നാണ് നിബന്ധന. ഇതിനായി കര്‍ശന പരിശോധനയാണ് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.

1 /6

സിനിമാ താരങ്ങളുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ വാഹന പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്.

2 /6

ഇപ്പോള്‍ ഇതാ നടി മഞ്ജു വാര്യരുടെ കാറും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

3 /6

എന്നാല്‍, സംഭവം നടന്നത് കേരളത്തില്‍ അല്ല. തമിഴ്‌നാട്ടില്‍ വെച്ചാണ് മഞ്ജു വാര്യരുടെ വാഹനം പരിശോധിക്കപ്പെട്ടത്.   

4 /6

തിരുച്ചിറപ്പള്ളിയ്ക്ക് സമീപമുള്ള നഗരം എന്ന സ്ഥലത്ത് വെച്ചാണ് പരിശോധന നടന്നത്.   

5 /6

പോലീസ് ഉദ്യോഗസ്ഥര്‍ മഞ്ജുവിന്റെ വാഹനം തടയുകയും ഡിക്കി ഉള്‍പ്പെടെ പരിശോധിക്കുകയുമായിരുന്നു.  

6 /6

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ 2 എന്ന ചിത്രീകരണത്തിന് വേണ്ടിയാണ് മഞ്ജു തിരുച്ചിറപ്പള്ളിയില്‍ എത്തിയത്.

You May Like

Sponsored by Taboola