Poornima Indrajith: വിദ്യാരംഭ ദിനത്തിൽ പുതിയ തുടക്കവുമായി പൂർണ്ണിമ ഇന്ദ്രജിത്ത്

ഞാൻ എല്ലാം ആരംഭിച്ചിടത്തേക്ക് എന്റെ വേരുകളിലേക്ക് തന്നെ മടങ്ങുകയാണ്. എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കി എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും കണ്ടെത്തുന്നു. ഇന്ന് ഞാൻ എന്റെ ജീവിതത്തിലേക്ക് താളം തിരികെ കൊണ്ടുവരുന്നു! ഇന്ന്, ഞാൻ നൃത്തത്തിലേക്ക് മടങ്ങുകയാണ്. 

ഈ വിദ്യാരംഭ ദിനത്തിൽ ഒരു പുതിയ കാര്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നടിയും ഫാഷൻ ഡിസൈനറുമായ പൂർണ്ണിമ ഇന്ദ്രജിത്ത്. ഈ സുവർണ ദിവസം നൃത്തത്തിലേക്ക് മടങ്ങിയെത്തിരിക്കുകയാണ് താരം. "ഈ വിജയദശമി എനിക്ക് ഒരു സുപ്രധാന ദിവസമാണ്! ഒടുവിൽ എന്റെ എല്ലാ തിരക്കുകളും ഒഴികഴിവുകളും മാറ്റിവെച്ച് ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ആ ഒരു കാര്യത്തിലേക്ക് നീങ്ങുകയാണ്". സെലിബ്രിറ്റി ഡാൻസ് കൊറിയോഗ്രാഫർ അബ്ബാദ് റാം മോഹൻ ആണ് പൂർണ്ണിയുടെയും ഗുരുനാഥൻ. ഇളയമകൾ നക്ഷത്രയേയും നൃത്തം അഭ്യസിപ്പിക്കുന്നത് അബ്ബാദ് ആണ്.

 

1 /4

കടപ്പാട്: പൂർണ്ണിമ ഇന്ദ്രജിത്ത് ഇൻസ്റ്റാ​ഗ്രാം

2 /4

കടപ്പാട്: പൂർണ്ണിമ ഇന്ദ്രജിത്ത് ഇൻസ്റ്റാ​ഗ്രാം

3 /4

കടപ്പാട്: പൂർണ്ണിമ ഇന്ദ്രജിത്ത് ഇൻസ്റ്റാ​ഗ്രാം

4 /4

കടപ്പാട്: പൂർണ്ണിമ ഇന്ദ്രജിത്ത് ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola