PPF vs FD : പിപിഎഫോ അതോ എഫ്ഡിയോ; നിക്ഷേപത്തിന് ബെസ്റ്റ് ഓപ്ഷൻ ഏതാണ്?

PPF Vs FD: നല്ല പലിശയ്‌ക്കൊപ്പം സമ്പാദ്യത്തിന് ഉറപ്പുനൽകുന്ന ഒരു നിക്ഷേപ മാര്‍ഗ്ഗമാണ് ഇന്ന് എല്ലാവരും തിരയുന്നത്. നിങ്ങൾ ഏതെങ്കിലും സ്കീമിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, പിപിഎഫിലോ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ എവിടെ നിക്ഷേപിക്കണമെന്നും അവനല്‍കുന്ന പ്രയോജനങ്ങളും അറിയാം. നമുക്കറിയാം, ഇവ രണ്ടും സര്‍ക്കാര്‍ പദ്ധതികളാണ്, എന്നാൽ എവിടെ  നിക്ഷേപിക്കുന്നത് വഴിയാണ് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്നത്  നിക്ഷേപം ആരംഭിക്കുന്നതിനു മുന്‍പ് ശരിയായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്... 

1 /5

PPF സ്കീം പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് സ്കീമിൽ 15 വർഷത്തേക്ക് നിക്ഷേപിക്കാം. 15 വർഷത്തെ കാലാവധിക്ക് ശേഷം, നിങ്ങൾക്ക് സ്കീം 5 വര്‍ഷം  വീതം 3 തവണയായി  നിക്ഷേപം നീട്ടാന്‍ സാധിക്കും. 

2 /5

500 രൂപയിൽ തുടങ്ങാം PPF - ല്‍ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവിൽ ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 7.1% പലിശയാണ് ലഭിക്കുന്നത്.  

3 /5

PPF - ൽ നികുതി ആനുകൂല്യം ലഭ്യമാണ് PPF - ൽ 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിങ്ങളുടെ വരുമാനവും മെച്യൂരിറ്റി തുകയും നികുതി രഹിതമാണ്. 

4 /5

ബാങ്ക് FD സ്കീം ബാങ്ക് FD സ്കീം അനുസരിച്ച്, 7 ദിവസം മുതൽ 10 വർഷം വരെ FD-യിൽ നിക്ഷേപിക്കാനുള്ള സൗകര്യം നിങ്ങൾക്ക് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാധാരണക്കാർക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെയും പലിശ നൽകുന്നു. 

5 /5

ഏതാണ് മികച്ചത്? PPF അല്ലെങ്കില്‍ ബാങ്ക് സ്ഥിര നിക്ഷേപം   പലിശ നിരക്ക് നോക്കുകയാണെങ്കിൽ, നിലവിൽ PPF സ്കീം ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ കൂടുതൽ പലിശ നൽകുന്നു. നികുതി ആനുകൂല്യങ്ങൾക്കൊപ്പം ദീർഘകാല പെന്‍ഷന്‍ സമ്പാദ്യത്തിനും മുൻഗണന നൽകുകയാണെങ്കിൽ, പിപിഎഫ് നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനായിരിക്കും.  

You May Like

Sponsored by Taboola