പ്രേമലുവിലെ എന്ന ചിത്രത്തിലെ നസ്ലെൻ്റെ ഉറ്റസുഹൃത്തായ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി ലഭിച്ച നടനാണ് സംഗീത് പ്രതാപ്.
അഭിനയത്തിന് പുറമേ ഫിലിം എഡിറ്റർ കൂടിയായ സംഗീതിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും എത്തിയിരിക്കുകയാണ്.
ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിൻ്റെ എഡിറ്റിംഗിനാണ് സംഗീത് പ്രതാപിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരിക്കുന്നത്.
പ്രേമലുവിന് പുറമേ സൂപ്പർ ശരണ്യ, ഹൃദയം, പത്രോസിൻ്റെ പടപ്പുകൾ തുടങ്ങിയ ചിത്രങ്ങളിലും സംഗീത് ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
തണ്ണീർമത്തൻ ദിനങ്ങളുടെ സ്പോട്ട് എഡിറ്ററായിരുന്ന സംഗീത് പത്രോസിൻ്റെ പടപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര എഡിറ്ററായത്.
പിന്നീട് ഫോർ ഇയേഴ്സ്, ലിറ്റിൽ മിസ് റാവുത്തർ, ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ചു.
പ്രേമലുവിലെ അഭിനയത്തിന് എസ് എസ് രാജമൗലിയുടെ വരെ അഭിനന്ദനം സംഗീതിന് ലഭിക്കുകയുണ്ടായി. അർജുൻ അശോകൻ, മാത്യൂ തോമസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ബ്രോമാൻസിലാണ് സംഗീത് അഭിനയിക്കുന്നത്.