കൊടൈക്കനാലിൽ അവധിക്കാലം ആഘോഷിച്ച് സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പ്രിയ പ്രകാശ് വാര്യർ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒമർ ലുലുവിന്റെ സിനിമയായ ‘ഒരു അടാർ ലവ്’ എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യരെ മലയാളികൾക്ക് സുപരിചിതയായത്.
‘ദി വിങ്ക് ഗേൾ’ എന്ന പേരിലാണ് പ്രിയ പ്രകാശ് വാര്യർ ആദ്യം അറിയപ്പെട്ടത്
പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഒരു നായികയാണ് താരമിപ്പോൾ. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും താരം സിനിമകൾ ചെയ്തു.
4 ഇയേഴ്‌സാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം