സ്‌റ്റൈലിഷ് ഔട്ട്ഫിറ്റുകൾ ധരിച്ച് ഫാഷൻ ലോകത്തെ ഞെട്ടിക്കുന്ന താരമാണ് റണ്‍വീര്‍ സിംഗ്.
Ranveer Singh latest photos: 2010 ൽ ബാൻഡ് ബാജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് റണ്‍വീര്‍ സിംഗ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
ബോളിവുഡിലെ ഊർജ്ജസ്വലനായ സൂപ്പർ താരം കൂടിയായ റണ്‍വീര്‍ വിചിത്രമായ ഫാഷൻ ചോയ്സുകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്
ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് താരം പുതിയ ട്രെൻഡുകൾക്ക് തുടക്കമിടുന്നത്.
44.5 മില്യൺ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുള്ളത്.
റൺവീറിന്റെ ഫാഷൻ പരീക്ഷണം വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. മുടിയിലും ആഭരണങ്ങളിലേക്കും ഷൂസിലേക്കും ഈ പരീക്ഷണം നീളാറുണ്ട്.
ചിലപ്പോഴൊക്കെ റൺവീറിന്റെ ഫാഷൻ പരീക്ഷണങ്ങൾ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട്.
ദിൽ ധഡക്നെ ഡോ, പദ്മാവത്, സിംബ, ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു.
2018ലാണ് ദീപിക പദുകോണും റണ്‍വീര്‍ സിങും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.