Redmi 10 ഫോണുകൾ ആഗോള വിപണിയിലെത്തി. ഇന്ത്യയിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Redmi 10 ഫോണുകൾ 2400 x 1080 പിക്സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. മീഡിയാടെക് ഹീലിയോ G88 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 6GB റാമും 128GB സ്റ്റോറേജുമുണ്ട്.
റെഡ്മി നോട്ട് ഫോണുകൾക്ക് സമാനമായ ഡിസൈനിലാണ് Redmi 10 ഫോണുകൾ എത്തുന്നത്. 3 കളർ ഓപ്ഷനുകളാണ് ഫോണിനുള്ളത്.
ഫോൺ ഇപ്പോൾ മലേഷ്യയിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത് 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില ഏകദേശം13000 രൂപയാണ്. 4 ജിബി റാം + 128 ജിബി സ്റ്റോറേജിന്റെ വില ഏകദേശം 15000 രൂപയാണ്. 6GB റാം + 128GB സ്റ്റോറേജ് വേരിയന്റിന്റെ വില ഏകദേശം 16,000 രൂപയാണ്.