റഷ്യയില്‍ പ്രമുഖ നര്‍ത്തകിയുടെ കൊലപാതകം കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
രാജ്യത്തെ പ്രമുഖ നര്‍ത്തകിമാരില്‍ ഒരാളായി അറിയപ്പെടുന്ന നതാലിയ പ്രോനിനയാണ് (Natalia Pronina) പട്ടാപ്പകല്‍ മുഖംമറച്ചെത്തിയ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
വാടക കൊലയാളികളാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും പറയപ്പെടുന്നു
പാര്‍ലമെന്റ് അംഗവും രാജ്യത്തെ വന്‍ കോടീശ്വരനും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായി 30കാരിയായ നതാലിയ പ്രോനിനയ്ക്കുണ്ടായിരുന്ന (Natalia Pronina) അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, നര്‍ത്തകിയുടെ (Russian Dancer) കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാവിന്റെ ഭാര്യയും സംശയത്തിന്റെ നിഴലിലാണ്.
രാഷ്ട്രീയ നേതാവിന്റെ ഭാര്യ നര്‍ത്തകിയായ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു.