Ruturaj Gaikwad: കാത്തിരിപ്പിനൊടുവില്‍ പ്രണയം പൂവണിഞ്ഞു; റുതുരാജ്-ഉത്കര്‍ഷ വിവാഹ ചിത്രങ്ങള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യുവതാരം റുതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. ഉത്കര്‍ഷ പവാറിനെയാണ് റുതുരാജ് വിവാഹം കഴിച്ചത്. ജൂണ്‍ 3 ന് നടന്ന പ്രൗഢ ഗംഭീരമായ വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ റുതുരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

Ruturaj Gaikwad wedding: ഐപിഎല്‍ 16-ാം സീസണില്‍ ട്രോഫി നേടിയതിന് പിന്നാലെ നടന്ന വിവാഹം റുതുരാജ് ഗെയ്ക്‌വാദിനെ സംബന്ധിച്ച് ഇരട്ടി മധുരമായിരിക്കുകയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചടങ്ങുകളുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം. 

1 /5

റുതുരാജും ഉത്കര്‍ഷയും വിവാഹദിനത്തിലുടനീളം വളരെയേറെ സന്തോഷത്തിലാണ് കാണപ്പെട്ടത്. ഇരുവരും എല്ലാം മറന്ന് പുഞ്ചിരിച്ചു കൊണ്ടാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

2 /5

ഉത്കര്‍ഷയും റുതുരാജും പരസ്പരം നോക്കി പുഞ്ചിരിക്കുന്ന ചിത്രങ്ങളെ ക്യൂട്ട്‌നെസ് ഓവര്‍ലോഡ് എന്ന് തന്നെ പറയാം. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

3 /5

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഉത്കര്‍ഷയും റുതുരാജും പരസ്പരം കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

4 /5

പല്ലോഡ് ക്രിയേഷന്‍സിന്റെ അതിമനോഹരമായ ലെഹംഗയാണ് ഉത്കര്‍ഷ വിവാഹത്തിന് തിരഞ്ഞെടുത്തത്. മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്ത വസ്ത്രം ധരിച്ചാണ് റുതുരാജ് എത്തിയത്. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

5 /5

റുതുരാജിനെ പോലെ തന്നെ ഉത്കര്‍ഷയും ക്രിക്കറ്റ് താരമാണ്. ഉത്കര്‍ഷ മഹാരാഷ്ട്രയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കുന്ന റുതുരാജ് മഹാരാഷ്ട്ര ടീമിലും അംഗമാണ്. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

You May Like

Sponsored by Taboola