Sabarimala: ഇന്ന് വൃശ്ചികം ഒന്ന്; ഭക്തിസാന്ദ്രമായി ശബരിമല, ചിത്രങ്ങൾ കാണാം

ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമായിരിക്കുകയാണ്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട വ്യാഴാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തുറന്നു.

 

Sabarimala pilgrimage: ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.

1 /7

വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ 3 മണിക്ക് ശബരിമല ശ്രീകോവിൽ നട തുറന്നപ്പോൾ  

2 /7

തിരുനട തുറന്നതോടെ ശബരിമല സന്നിധാനം ശരണ മന്ത്രങ്ങളാൽ മുഖരിതമായി. 

3 /7

ശബരിമലയിലെ ഇന്നത്തെ (17.11.2023) ചടങ്ങുകൾ വൃശ്ചികം ഒന്ന് .............. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്.... തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് .... പതിവ് അഭിഷേകം 3.30 ന് ...ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 .30 മണി  വരെയും  നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന്  കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4  മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

4 /7

മണ്ഡലകാലത്തിന്റെ ആദ്യ ദിവസം തന്നെ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 

5 /7

കേന്ദ്ര കാർഷിക, കർഷക ക്ഷേമ സഹ മന്ത്രി ശോഭാ കരന്തലാജേ ശബരിമല ദർശനത്തിന് എത്തിയപ്പോൾ.  

6 /7

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ശബരിമല സന്നിധാനത്തുള്ള യാത്രക്കിടെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നു

7 /7

ശബരിമല മണ്ഡലകാല മഹോത്സവത്തിനായി ശ്രീകോവിൽ നട തുറക്കുന്ന വേളയിൽ സന്നിഹിതരായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ  അഡ്വ.എ.അജിത്ത് കുമാർ, ജി. സുന്ദരേശൻ എന്നിവർ.  

You May Like

Sponsored by Taboola