ബോളിവുഡിലെ ഇളം തലമുറക്കാരില്‍ ഏറെ പെട്ടെന്ന് പ്രശസ്തയായ താരമാണ് സേഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാൻ (Sara Ali Khan). 2018ൽ സുശാന്ത് സിംഗ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ സാറ അലി ഖാൻ ഇൻഡസ്ട്രിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ബോളിവുഡിന് പുറമെ ഫാഷൻ ലോകത്തെയും അറിയപ്പെടുന്ന പേരാണ് സാറ.
നടിയുടെ സ്റ്റൈലിഷ് ഫാഷന്‍ ലുക്ക് പലപ്പോഴും തലക്കെട്ടുകളിൽ ഇടം പിടിയ്ക്കുന്നു. പാശ്ചാത്യ വസ്ത്രങ്ങളേക്കാൾ കൂടുതൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നയാളാണ് സാറാ അലി ഖാൻ.
2018ൽ ബിഗ് സ്ക്രീനില്‍ എത്തിയ സാറാ അലി ഖാന് അന്നുമുതല്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.
ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍കൊണ്ട് ബോളിവുഡില്‍ ആധിപത്യം സ്ഥാപിച്ചിരിയ്ക്കുകയാണ് സാറാ അലി ഖാന്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് സാറാ അലി ഖാന്.
തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഉത്സവ സീസണില്‍ സുന്ദരിയാകാന്‍ സാറാ അലി ഖാന്റെ ഫാഷനും സ്റ്റൈലും സ്വീകരിക്കാം...