Shani Margi: നിങ്ങൾ ഈ രാശിക്കാരാണോ? നവംബറിൽ നിങ്ങളുടെ ജീവിതം മാറിമറിയും!

Shani Favourite Zodiacs: നവംബർ 15ന് ആണ് ശനി കുംഭരാശിയിൽ സഞ്ചരിക്കുന്നത്. ഇത് 12 രാശിക്കാരെയും സ്വാധീനിക്കും.

  • Oct 10, 2024, 20:28 PM IST
1 /5

ദീപാവലിക്ക് ശേഷം ശനി കുംഭരാശിയിൽ നേർരേഖയിൽ സഞ്ചരിക്കുന്നു. നവംബർ 15ന് ആണ് ശനി കുംഭരാശിയിൽ സഞ്ചരിക്കുന്നത്. ഇത് 12 രാശിക്കാരെയും സ്വാധീനിക്കും. ചില രാശിക്കാർക്ക്  ഇത് വലിയ ഭാഗ്യം കൊണ്ടുവരും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ അനുഗ്രഹം ലഭിക്കുന്നതെന്ന് അറിയാം.

2 /5

ഇടവം രാശിക്കാർക്ക് അനുകൂല സമയമാണ്. മുടങ്ങിക്കിടക്കുന്ന ഗൃഹനിർമാണം വേഗത്തിൽ പൂർത്തിയാകും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് മികച്ച ജോലി ലഭിക്കും. വിദേശയാത്ര ചെയ്യാൻ സാധ്യത.

3 /5

കുംഭം രാശിയിലെ ശനിയുടെ സഞ്ചാരം മിഥുനം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും ഉണ്ടാകും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കും.

4 /5

കുംഭം രാശിക്കാർക്ക് ഇത് അനുകൂല സമയമാണ്. ഇവർക്ക് ഏഴര ശനിയിൽ നിന്നുള്ള ദുരിതങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഏത് കാര്യത്തിലും ഇവർക്ക് ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാകും. പൂർവിക സ്വത്ത് ലഭിക്കും.

5 /5

കുംഭം രാശിയിലെ ശനിയുടെ സഞ്ചാരം മീനം രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. മീനം രാശിക്കാർ പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. ഇവർക്ക് സാമ്പത്തിക ഉന്നതി ഉണ്ടാകും. വസ്തു ഇടപാടിൽ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola