Saturn Transit 2023: 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിൽ; ശുഭ ഫലങ്ങൾ ഇവർക്കൊപ്പം

2023ലേക്ക് കടക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വർഷാരംഭത്തിൽ, അതായത് ജനുവരി മാസത്തിൽ ശനി രാശിമാറുകയാണ്. ജനുവരി 17നാണ് രാശിമാറ്റം സംഭവിക്കുക. കുംഭം രാശിയിലേക്കാണ് ശനി നീങ്ങുന്നത്. 30 വർഷത്തിന് ശേഷമാണ് ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കുന്നത്. 12 രാശികൾക്കും ഈ രാശിമാറ്റം വലിയ നേട്ടങ്ങൾ നൽകും. ശനി സംക്രമണം ഏതൊക്കെ രാശിക്കാർക്ക്​ ​ഗുണം ചെയ്യുമെന്ന് നോക്കാം...

 

1 /5

മേടം: 2023ലെ ശനി സംക്രമണം മേടം രാശിക്കാരുടെ വരുമാനം വർധിപ്പിക്കും. പൂർവ്വിക സ്വത്തുക്കളിലൂടെ ലാഭമുണ്ടാകും. ജോലിയിലെ മാറ്റങ്ങൾ വിജയം നൽകുന്നു.   

2 /5

ഇടവം: ജോലിയിലെ തടസ്സങ്ങൾ നീങ്ങും. ബിസിനസിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റം ഉണ്ടാകും. വരുമാനം വർധിക്കും. അവിവാഹിതർക്ക് വിവാഹം നടക്കും.  

3 /5

മിഥുനം: ഈ ശനി സംക്രമണം മിഥുന രാസിക്കാരുടെ ജീവിതത്തിലെ ദുരിതങ്ങൾ അകറ്റും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തിയുണ്ടാകും. തൊഴിലിൽ നേട്ടമുണ്ടാകും. സ്വത്തുക്കളിൽ നിന്ന് ലാഭം ഉണ്ടാകും.  

4 /5

തുലാം: ശനിയുടെ സംക്രമം തുലാം രാശിക്കാർക്ക് പുരോഗതിക്ക് വഴിയൊരുക്കും. ഏത് കാര്യത്തിലും വിജയം ഉണ്ടാകും. വരുമാനം വർധിക്കും. ബഹുമാനവും വർദ്ധിക്കും.   

5 /5

ധനു: ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകും. സാമ്പത്തികം മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

You May Like

Sponsored by Taboola